കണ്ണീർക്കാഴ്ചയായി... കോഴിക്കോട് വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... കോഴിക്കോട് വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കൂടരഞ്ഞിയിലെ പൂവാറംതോട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. പുലര്‍ച്ചെ 5.45 ഓടെ താഴെ കൂടരഞ്ഞിയിലാണ് അപകടം സംഭവിച്ചത്.
അഭിജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിര്‍ ദിശയില്‍ എത്തിയ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സഹയാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പൂവാറം തോട്ടില്‍ നിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്നു അഭിജിത്ത് എന്നാണ് ലഭിക്കുന്ന സൂചന.
" f
https://www.facebook.com/Malayalivartha

























