ഇന്ത്യക്കാരെ അമേരിക്ക വിളിക്കുന്നു...കൈനിറയെ ലക്ഷണങ്ങൾ...അമേരിക്ക ഇന്ത്യക്കാരായ ടെക്കികള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ വീസ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ ഒരുങ്ങുന്നു.. .

അമേരിക്ക ഇന്ത്യക്കാരായ ടെക്കികള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ വീസ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ ഒരുങ്ങുന്നു.. .സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകള്‍ക്കുള്ള എച്ച്1ബി, എല്‍1 എന്നീ വിസകളിലാണ് മാറ്റമുണ്ടാവുന്നത്. വീസ റീസ്ററാംപിങ്ങുമായി ബന്ധപ്പെട്ടാവും പ്രധാനമായും മാറ്റം വരിക .2004 വരെ എച്ച്1ബി ഉള്‍പ്പെടെയുള്ള വീസക്കാര്‍ക്ക് യുഎസില്‍ത്തന്നെ റീസ്ററാംപിങ്ങിന് അവസരമുണ്ടായിരുന്നു. എന്നാല്‍, അതിനുശേഷം നിയന്ത്രണം വരികയും വിദേശ ടെക്കികള്‍ യുഎസിനു പുറത്തുപോയി അവരവരുടെ മാതൃരാജ്യങ്ങളില്‍ എത്തി വീസ പുതുക്കേണ്ട അവസ്ഥയായി. ഇതാവട്ടെ കമ്പനികള്‍ക്കും ജോലിക്കാര്‍ക്കും ജീവനക്കാരുടെ ആശ്രിതര്‍ക്കും ഏറെ ബുദ്ധിമുട്ടായി. വിദേശരാജ്യങ്ങളിലെയോ സ്വന്തം രാജ്യത്തെയോ യു.എസ് കോണ്‍സുലേറ്റുകളില്‍ നിന്നാണ് നിലവില്‍ എച്ച് 1 ബി വിസ പുതുക്കി നല്‍കുന്നത്. ചിലപ്പോള്‍ ഇതിന് വര്‍ഷങ്ങളെടുക്കാറുണ്ട്. ഈ നിബന്ധനയാണ് പരീക്ഷണാര്‍ഥം ഇളവ് ചെയ്യാന്‍ പോകുന്നത്.
ഇപ്പോൾ യുഎസ് വിസകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉള്ള നടപടി അമേരിക്ക തുടങ്ങി കഴിഞ്ഞു എന്നാണു റിപ്പോർട്ട് . ഇന്ത്യക്കാരടക്കം നിരവധി വിദേശികള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത് തൊഴില്‍ വിപണിയില്‍ യുഎസ് പൗരന്‍മാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ കാരണം കുടിയേറ്റം കൂടുതല്‍ കഠിനമായിരുന്നു. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകള്‍ക്കുള്ള എച്ച് 1 ബി, എല്‍1 വിസ നടപടിക്രമങ്ങളാണ് ഇപ്പോള്‍ എളുപ്പമാക്കാന്‍ ഉദ്ദേശിക്കുന്നത്.
വരുംവര്‍ഷങ്ങളില്‍ പൂര്‍ണതോതില്‍ നടപ്പാകുന്നതോടെ ആയിരക്കണക്കിന് ഇന്ത്യക്കാരായ ടെക്കികള്‍ക്ക് ആശ്വാസമാകുമെന്നാണു നിഗമനം. എത്ര ആളുകള്‍ക്ക് വീസ നല്‍കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. പ്രതിവര്‍ഷം ആകെ 65,000 പുതിയ എച്ച്1ബി വീസകളാണു യുഎസ് അനുവദിക്കുന്നത്.
ഐടി മേഖലയിലെ വെട്ടിച്ചുരുക്കല്‍ മൂലം ഇന്‍ഡ്യാക്കാരനായ പിതാവിന് ജോലി നഷ്ടമാകുമെന്ന ഭീതിയില്‍ 14 വയസുകാരി അമേരിക്കയില്‍ വീട് വിട്ടിറങ്ങിയാണ് അമെരിക്കൻ സർക്കാരിന്റെ കണ്ണ് തുറപ്പിച്ചത് . ജോലി നഷ്ടമായി കുടുംബത്തിന് അമേരിക്ക വിടേണ്ടി വരുമെന്ന ആശങ്കയിലാണ് കൗമാരക്കാരി വീട് വിട്ടത്. തെലുങ്കാന സ്വദേശിയുടെ മകളാണ് ഇങ്ങനെ വീട് വിട്ടുപോയത് .. കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.കുട്ടിയുടെ അമ്മയ്ക്ക് തൊഴില്‍ നഷ്ടം മൂലം നേരത്തെ ഇന്ത്യയിലേക്ക് താല്‍ക്കാലികമായി മടങ്ങേണ്ടി വന്നിരുന്നു. ഇതാണ് കുട്ടിയെ കൂടുതലായി വിഷമിപ്പിച്ചത് ഇതോടെ അമേരിക്ക തൊഴിലാളികൾക്ക് അനുകൂലമായ നിയമ മാറ്റം കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു .
https://www.facebook.com/Malayalivartha