എന്റെ മോളെ നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും.... രണ്ട് കുട്ടികളെ ഞാൻ എങ്ങനെ വളർത്തും! യുകെയിലെ ലിവര്‍പൂളില്‍ മരിച്ച മലയാളി നഴ്‌സിന്റെ വിയോഗത്തിൽ നടുങ്ങി പ്രവാസികൾ: ഭർത്താവിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ സുഹൃത്തുക്കൾ.....

മലയാളി നഴ്സ് യുകെയിലെ ലിവര്‍പൂളില്‍ മരിച്ചു. കോട്ടയം പാലാ സ്വദേശിയും ലിവര്‍പൂള്‍ ഹാര്‍ട്ട് ആന്റ് ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‍സുമായ മാര്‍ട്ടിന്‍ വി ജോര്‍ജിന്റെ ഭാര്യ അനു മാര്‍ട്ടിന്‍ (37) ആണ് മരിച്ചത്. മാഞ്ചസ്റ്റര്‍ റോയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. നഴ്‍സായ അനു കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി അര്‍ബുദ രോഗ ബാധിതയായി ചികിത്സയിലായിരുന്നു. 2011 മുതല്‍ 2019 വരെ മസ്‍കത്തില്‍ ജോലി ചെയ്‍തിരുന്ന അനുവിന് പിന്നീട് ബ്ലഡ് ക്യാന്‍സര്‍ സ്ഥിരീകരിച്ചതോടെ ചികിത്സയിലായിരുന്നു.
മജ്ജ മാറ്റിവെയ്ക്കല്‍ ശസ്‍ത്രക്രിയയിലൂടെ രോഗം ഏതാണ്ട് ഭേദമായിരുന്നു. നാല് മാസം മുമ്പാണ് ഭര്‍ത്താവ് മാര്‍ട്ടില്‍ ലിവര്‍പൂളില്‍ എത്തിയത്. മൂന്നാഴ്ച മുമ്പ് അനുവും ഭര്‍ത്താവിന്റെ അടുത്തെത്തി. ലിവര്‍പൂളിലെത്തിയതിന് പിന്നാലെ ക്ഷീണം അനുഭവപ്പെട്ട അനുവിനെ ലിവര്‍പൂള്‍ റോയല്‍ ആശുപത്രിയിലും പിന്നീട് റോയല്‍ ക്ലാറ്റര്‍ബ്രിഡ്ജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. കഴിഞ്ഞയാഴ്ച ആരോഗ്യനില കൂടുതല്‍ വഷളായതോടെ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറി ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സ തുടരുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. വയനാട് മാനന്തവാടി കാട്ടിക്കുന്ന് വടക്കേടത്ത് വി.പി ജോര്‍ജിന്റെയും ഗ്രേസിയുടെയും മകളാണ് അനു. ഏഴും മൂന്നും വയസുള്ള രണ്ട് പെണ്‍കുുട്ടികളുണ്ട്.
അനുവിന്റെ ഭൗതിക ശരീരം കണ്ട് ആദരാജ്ഞലി അർപ്പിക്കാൻ മാഞ്ചെസ്റ്റെർ റോയൽ ഇൻഫർമേറി ഹോസ്പിറ്റലിൽ എത്തിയവരുടെ ഹൃദയം പൊള്ളിക്കുന്ന വാക്കുകളായിരുന്നു ഭർത്താവ് മാർട്ടിൻ അനുവിന്റെ അടുത്തിരുന്നുകൊണ്ടു കരഞ്ഞ് പറഞ്ഞത്. എന്റെ മോളെ നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും രണ്ടുകുട്ടികളെ ഞാൻ എങ്ങനെ വളർത്തും ഈ വാക്കുകൾ കേട്ടുനിന്നവരെയും ഏറെ വേദനിപ്പിച്ചു. വീണ്ടും ഞാൻ ഒറ്റയ്ക്കായി എന്നുപറഞ്ഞു മാർട്ടിൻ തലതാഴ്ത്തി.
8 വർഷങ്ങൾക്കു മുൻപ് ഞാൻ അവൾക്കു നൽകിയ മന്ത്രകോടി അണിയിച്ചുവേണം അവളെ നാട്ടിലേക്കു അയക്കാൻ എന്ന് ഭർത്താവ് മാർട്ടിൻ ആവശ്യപ്പെട്ടു. മന്ത്രകോടി വായനാട്ടിലാണ് ഇരിക്കുന്നത് അതുകൊണ്ടുവരുവാൻ നടപടികൾ മലയാളി സുഹൃത്തുക്കൾ സ്വീകരിച്ചിട്ടുണ്ട്. വളരെയധികം കഷ്ടപ്പാടുകൾ സഹിച്ചായിരുന്നു മാർട്ടിൻ ഇതുവരെ എത്തിയത്. മാർട്ടിനു 5 വയസുള്ളപ്പോൾ അമ്മ മരിച്ചുപോയി വിവാഹം കഴിഞ്ഞു ഇന്നലെ 8 വർഷം തികഞ്ഞപ്പോൾ രണ്ടുകുട്ടികളെ നൽകി ജീവിതത്തിൽ എല്ലാമെല്ലാം ആയിരുന്ന ഭാര്യയും ഈ ലോകത്തോട് വിടപറഞ്ഞു. ഭാര്യയുടെ പ്രായമായ രോഗികളായ മാതാപിതാക്കളെ അനുവിന്റെ മരണം അറിയിച്ചിട്ടില്ല കാരണം അവർക്കതു താങ്ങാൻ കഴിയില്ലെന്ന് മാർട്ടിൻ പറഞ്ഞു.
നേഴ്സ് ആയ മാർട്ടിൻ ഇറാക്കിലാണ് ജോലി ചെയ്തിരുന്നത്. അനുവിന്റെ രോഗം മൂർച്ഛിച്ചപ്പോൾ ജോലി രാജിവെച്ചു അനുവിനെ പരിചരിക്കാൻ നാട്ടിലെത്തി ചികിൽസിക്കാവുന്ന മുഴുവൻ ചികിത്സകളും നൽകി അങ്ങനെ ഇരുന്നപ്പോഴാണ് യു കെയ്ക്ക് പോകാൻ അവസരം കിട്ടിയത് നമുക്ക് മുൻപോട്ടു പോകേണ്ടെ അതുകൊണ്ടു ചേട്ടൻ യു കെയ്ക്ക് പോകു എന്ന് നിർബന്ധിച്ചത് അനുവാണ്. യു കെ യിൽ എത്തിയാൽ ചിലപ്പോൾ കൂടുതൽ നല്ല ചികിത്സ ലഭിക്കും എന്നൊരു പ്രതീക്ഷയും ഉണ്ടായിരുന്നു.
മൂന്നുമാസം മുൻപ് മാർട്ടിൻ ലിവർപൂളിൽ എത്തി. കഴിഞ്ഞ മാസം 2 ന് അനുവും ലിവർപൂളിൽ എത്തി. വീട്ടിൽ ഭക്ഷണം കഴിച്ചിരുന്നപ്പോൾ തന്നെ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തിച്ചു. മാർട്ടിൻ പോകാത്ത പള്ളികൾ ഇല്ല. മുട്ടാത്ത വാതിലുകളില്ല. പക്ഷെ തന്റെ പ്രയതമയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. .മാർട്ടിനെ സഹായിക്കാൻ മലയാളി സമൂഹം ഒന്നടങ്കം മാർട്ടിനോടൊപ്പമുണ്ട്. ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) യുടെ നേതൃത്വം ഒന്നടങ്കം എത്തി മാർട്ടിന് പിന്തുണ അറിയിച്ചു .മാർട്ടിനോടൊപ്പം പഠിച്ചവരും മറ്റുസുഹൃത്തുക്കളും സഹായത്തിനായി കൂടെയുണ്ട്.
https://www.facebook.com/Malayalivartha