നാട്ടിൽ ബിസിനസ് തുടങ്ങാൻ വിസിറ്റിംഗ് വിസയിൽ ദുബായിൽ എത്തി ഭിക്ഷാടനം: പ്രവാസി ദമ്പതികൾക്ക് ഒരു മാസത്തെ തടവ് ശിക്ഷ: പിന്നീട് നാട് കടത്തും....

നാട്ടിൽ ബിസിനസ് തുടങ്ങാൻ സന്ദർശക വീസയെടുത്തു ദുബായിൽ ഭിക്ഷാടനത്തിനിറങ്ങിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായിലെ നായിഫ് മേഖലയിൽ മെട്രോ ട്രെയിനുകളിൽ പതിവായി ഭിക്ഷാടനം നടത്തുന്ന സ്ത്രീയെയും പുരുഷനെയും സംബന്ധിച്ചു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്
പൊലീസ് ഇരുവർക്കുമായി വലവിരിച്ചത്. തുടർന്ന് ഏഷ്യൻ വംശജരായ പുരുഷനെയും സ്ത്രീയെയും പോലീസ് പിടികൂടുകയായിരുന്നു. പുരുഷന്റെ കയ്യിൽ 191 ദിർഹവും സ്ത്രീയുടെ കയ്യിൽ 161 ദിർഹവും ഭിക്ഷ ലഭിച്ചതായി കണ്ടെത്തി. ജീവിത ചെലവിനും സ്വന്തം രാജ്യത്തു ബിസിനസ് തുടങ്ങാനുമാണ് ഭിക്ഷയെടുത്തതെന്ന് അവർ പൊലീസിനോടു പറഞ്ഞു. ഇരുവർക്കും 1 മാസത്തെ തടവ് ശിക്ഷിച്ചു. ഇതിനു ശേഷം ഇവരെ നാടു കടത്തും. മറ്റൊരാളുടെ സഹായത്തോടെയാണ് ഇവർ സന്ദർശക വീസയിൽ ദുബായിൽ എത്തിയത്.
ക്രിമിനൽ കോടതിയാണ് ഇവരെ ഒരു മാസത്തെ തടവിന് ശിക്ഷിച്ചത്. ജയിൽ ശിക്ഷയ്ക്ക് ശേഷം ഇവരെ നാടുകടത്തും. വിസിറ്റിംഗ് വിസയിലാണ് തങ്ങൾ യുഎഇയിൽ എത്തിയതെന്ന് പോലീസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇവിടെയെത്തിയ ശേഷം ഭിക്ഷാടനം ഉപജീവനമാർഗമാക്കാൻ തീരുമാനിച്ചു. ഭിക്ഷാടനത്തിലൂടെ കുറച്ച് പണം സമ്പാദിച്ച ശേഷം നാട്ടിലെത്തി ബിസിനസ്സ് തുടങ്ങാനായിരുന്നു പദ്ധതി.
പിടിയിലായ പുരുഷന്റെയും യുവതിയുടെയും പക്കൽ നിന്ന് വൻതുകയും പോലീസ് കണ്ടെടുക്കുകയായിരുന്നു. കഴിഞ്ഞ മാസവും അബുദാബിയിൽ ഭിക്ഷാടനം നടത്തിയതിന് നിരവധി പേർ അറസ്റ്റിലായിരുന്നു. ഇതിൽ ആഡംബര കാർ ഓടിക്കുന്ന സ്ത്രീയും ഉൾപ്പെടുന്നു. യുവതിയെ രഹസ്യമായി നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ്.
നഗരത്തിലെ പല പള്ളികളിലും അവൾ ഭിക്ഷ യാചിക്കാറുണ്ടായിരുന്നു. അവൾ ഒരു ആഡംബര കാർ ഓടിച്ച് അവിടെയെത്തുന്നു, തുടർന്ന് വാഹനം ദൂരെ പാർക്ക് ചെയ്യുന്നു. ഭിക്ഷാടനത്തിൽ നിന്ന് ലഭിച്ച പണവും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ വർഷം നവംബർ ആറിനും ഡിസംബർ 12നും ഇടയിൽ 159 യാചകരെ അറസ്റ്റ് ചെയ്തതായി അബുദാബി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha