പ്രവാസികൾക്ക് അഭിമാനം; ക്വീൻ ഓഫ് അറേബ്യ കിരീടം പൗർണമി ചിത്രന്; നടിയും മോഡലുമായ സാധിക വേണുഗോപാൽ പൗർണ്ണമി ചിത്രന് കിരീടം അണിയിച്ചു

വേൾഡ് മലയാളി കൗൺസിൽ അൽ കോബാർ ചാപ്റ്റർ വനിതാ വിഭാഗം സംഘടിപ്പിച്ച റെഡ് കാർപ്പറ്റ് പരിപാടിയുടെ ഭാഗമായുള്ള സൗന്ദര്യ മത്സരത്തിൽ പൗർണമി ചിത്രന് കിരീടം. നടിയും മോഡലുമായ സാധിക വേണുഗോപാൽ പൗർണ്ണമി ചിത്രന് കിരീടം അണിയിച്ചു. വനിതകൾക്ക് മാത്രമായിരുന്നു പ്രവേശനം .
സൗന്ദര്യ മത്സരം, കേക്ക് മേക്കിംഗ്, ഈറ്റിംഗ് ചലഞ്ച്, മെഹന്തി മത്സരം എന്നീ ഇനങ്ങളിൽ വനിതകൾ ആവേശത്തോടെയാണ് പങ്കെടുത്തത്. കുട്ടികൾക്കായി പ്രച്ഛ വേഷമത്സരവും വനിതകൾക്കും കുട്ടികൾക്കുമായി കായിക മത്സരങ്ങളും സഘടിപ്പിച്ചിരുന്നു. പ്രവിശ്യയിലെ വനിതകളുടെ കരവിരുന്ന് പ്രദർശിപ്പിക്കുന്നതിനായി വനിതകൾ തയ്യാറാക്കിയ ചിത്ര, കരകൗശല പ്രദർശനവും റെഡ് കാർപ്പറ്റിൽ പ്രത്യേകം അണിയിച്ചൊരുക്കിയിരുന്നു.
ഇന്നലെ വൈകീട്ട് 6 മണി മുതൽ പൊതുജനങ്ങൾക്കും പ്രവേശനം അനുവദിച്ച സമാപന ചടങ്ങിൽ പ്രവിശ്യയിലെ ഡാൻസ് കലാകേന്ദ്രങ്ങൾ അണിയിച്ചെരുക്കിയ കലാവിരുന്നുകളും, സാംസ്‌കാരിക സദസ്സും സംഘടിപ്പിച്ചു. സൗന്ദര്യ മത്സരം എന്നത് ബാഹ്യമായ ശാരീരിക സൗന്ദര്യം മാത്രമല്ലെന്നും വ്യക്തിത്വ വിശേഷങ്ങൾ, ബുദ്ധി, കഴിവ്, ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള കഴിവ്, എന്നീ മാനദണ്ഡങ്ങൾ കൂടി ഉൾക്കൊള്ളിച്ചാണ് വിജയിയെ നിശ്ചയിച്ചത് എന്ന് ജഡ്ജിംഗ് പാനൽ അംഗമായിരുന്ന 2020 - 2021 ലെ മുൻ മിസ്സിസ് ഇന്ത്യ റണ്ണർ അപ്പ് സാനിയ സ്റ്റീഫൻ പറഞ്ഞു.
കൂടാതെ ജയപ്രസാദ്, ലാവണ്യ നായർ എന്നിവരും പാനൽ അംഗങ്ങൾ ആയിരുന്നു. അമൃത, ബമീമ റസാഖ്, ലിൻഡ വർഗീസ് , ഇർശു ഗുൽ, ജിൽന ജോസഫ്, നിഷാന കോലശ്ശേരി, പൗർണമി ചിത്രൻ,റോസ് ടൈറ്റസ്, ശരണ്യ സണ്ണി, ഷബന അഷ്‌റഫ്, ഷഹനറാണി, വിനീത രാജ്, എന്നിവർ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ ബനീമ സ്സൊഖ്, നിഷാനകോളശ്ശേരി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കേക്ക് മേക്കിംഗ് മത്സരത്തിൽ, ഒന്നാം സ്ഥാനം സജിനി അഫ്താബ് കരസ്ഥമാക്കി. രണ്ടും , മൂന്നും സ്ഥാനങ്ങൾ ഐഷ ഷഹീൻ ,ജസ്റ്റി അനിഷ് എന്നിവർ കരസ്ഥമാക്കി. ഈറ്റിംഗ് ചലഞ്ചിൽ മുംതാസ് മുഹമ്മദ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ ബുഷ്‌റ സഗീർ, രണ്ടാം സ്ഥാനവും, സൈയ്ബു ഹനീഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മെഹന്തി മത്സരത്തിൽ റഫ്‌സീന മുനവ്വർ, നൂറ അന്ന്‌ന, ആമിന ഷഹ്ബാസ് എന്നിവർ വിജയികളായപ്പോൾ, കുട്ടികളുടെ ഫാൻസി ഡ്രസ്സ് മത്സരത്തിൽ അമർഫല, ഏറിൻ ടോം സുഫിൽ, നൈല എന്നിവരും വിജയം കരസ്ഥമാക്കി. കെഎംസിസി, ഒഐസിസി എന്നീ സംഘടനകൾക്ക് വേണ്ടി ശബ്‌ന നജീബ് പാർവതി സന്തോഷ് എന്നിവർ ആശംസകൾ അറിയിച്ചു. ദേവിക നൃത്തവിദ്യാലയ, കൃതിമുഖ ഡാൻസ് സ്‌കൂൾ, നാട്യഞ്ജലി നൃത്ത കലാക്ഷേത്ര, ഡി കമ്പനി, അമേയ സ്‌കൂൾ ഓഫ് ഡാൻസ്,വൈഷ്ണവി നൃത്ത വിദ്യാലയം, രുദ്ര നൃത്താലയ, ബ്ലൂമ് ബഡ്സ് എന്നീ നൃത്ത വിദ്യാലയങ്ങൾ അണിയിച്ചൊരുക്കിയ ഹൃദ്യമായ നൃത്ത വിരുന്നും പരിപാടിയുടെ മുഖ്യ ആകർഷണം ആയിരുന്നു.
വനിതാ ഫോട്ടോ ഗ്രാഫർ ആയ സൂമിയ കുട്ട്യാലി കമ്മിറ്റി ക്ക് വേണ്ടി ചിത്രങ്ങൾ ക്യാമറയിൽ പകർത്തി. റെഡ് കാർപെറ്റ് വോളന്റിയെര്‌സ് ആയ ഷെബി ഹാരിസ്,സുജ റോയ്, റീന,ലുമിയ, നാസിയ, ഷാലിമ, രേഷ്മ , ഷബാന, ഷംസി, ശ്രീദേവി, നിലോഫർ, രേവതി സഞ്ജു എന്നിവർ വിവിധ കലാകായിക മത്സരങ്ങൾ നിയന്ത്രിച്ചു. ഡോക്ടർ അമിത ഷനീപ് റെഡ് കാർപെറ്റ് പരിപാടിയുടെ അവതാരികയായിരുന്നു. അർച്ചന അഭിഷേക് ,ഹുസ്‌ന ആസിഫ്,ഷംല നജീബ്,പ്രജിത അനിൽകുമാർ ,സോഫിയ താജു,ഷെറിൻ ഷമീം ,റിഫാന ആസിഫ്,അനു ദിലീപ്,അഫീജ സിറാജ്, രതി നാഗ,നജ്ല നിഷാദ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
https://www.facebook.com/Malayalivartha