ഒമാനില്‍ ബസ് മറിഞ്ഞ് നാല് പേര്‍ മരിച്ചു... പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്

ഒമാനില്‍ ബസ് മറിഞ്ഞ് നാല് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അഖബ ഖന്തബില്‍ നിന്ന് അല്‍ ബുസ്താന്‍ റോഡ് വാദി അല്‍ കബീറിലേയ്ക്കുള്ള എക്‌സിറ്റിയിലാണ് ബസ് മറിഞ്ഞത്.
53പേര്‍ അപകട സമയത്ത് ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ നാല് പേര്‍ മരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യാത്രക്കാരില്‍ ഏഴ് പേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ബസില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് നിസാര പരിക്കുകളാണുള്ളത്.
https://www.facebook.com/Malayalivartha