രാജ്യത്ത് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ കുവൈറ്റ് പബ്ലിക് മാന്‍പവര്‍ അതോറിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ധനകാര്യ മേഖലയിലെ മറ്റ് ചില തസ്തികകളിലും സമാനമായ നടപടി ബാധകമായേക്കാം...ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സാധുതയുള്ളതും രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുമായ എല്ലാ തൊഴില്‍ പെര്‍മിറ്റുകള്‍ക്കും ഇത് ബാധകമായിരിക്കും...

രാജ്യത്ത് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ കുവൈറ്റ് പബ്ലിക് മാന്‍പവര്‍ അതോറിറ്റി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ധനകാര്യ മേഖലയിലെ മറ്റ് ചില തസ്തികകളിലും സമാനമായ നടപടി ബാധകമായേക്കാം. ഇതിനായി തയ്യാറാക്കിയ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ നടപടികള്‍ക്ക് തുടക്കമാകും. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സാധുതയുള്ളതും രജിസ്റ്റര്‍ ചെയ്യപ്പെടുന്നതുമായ എല്ലാ തൊഴില്‍ പെര്‍മിറ്റുകള്‍ക്കും ഇത് ബാധകമായിരിക്കും.
അക്കൗണ്ടിംഗ് രംഗത്ത് ജോലി ചെയ്യുന്ന 16,000ല്‍ അധികം പ്രവാസികള്‍ക്ക് പുതിയ നടപടി നേരിടേണ്ടി വരുമെന്നാണ് വിവരം. അക്കൗണ്ടിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പ്രത്യേക വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചും വിശദമായ പഠനം നടത്തും. കുവൈറ്റില്‍ എന്‍ജിനീയറിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ യോഗ്യത നിലവില്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നുണ്ട്. ഇതിനായി കുവൈറ്റ് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം നിലനില്‍ക്കുന്നുണ്ട്. അതേസമയം ഗാർഹിക തൊഴിലാളികളുടെ യോഗ്യത വ്യക്തമാക്കുന്ന ‘തൊഴിലാളി സ്മാർട്ട് ഐഡി’ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കി , കുവൈറ്റ് മൊബൈൽ ഐഡി ആപ്പ് വഴി തൊഴിലാളികളുടെ പദവി ഉൾപ്പെടെയുള്ള യോഗ്യതകൾവ്യക്തമാക്കുന്ന, ‘തൊഴിലാളി സ്മാർട്ട് ഐഡി’ കുവൈറ്റി കുടുംബങ്ങൾ സാമ്പത്തികമായി വഞ്ചിക്കപ്പെടുന്നത് തടയുവാൻ ലക്ഷ്യമിട്ടു കൊണ്ടാണ് പുതിയ ആപ്പ് പുറത്തിറക്കുന്നത് എന്ന് അധികൃതർ അറിയിച്ചു.
വിവിധ ജോലികൾക്കായി കുവൈറ്റി വീടുകളിൽ എത്തുന്ന തൊഴിലാളികൾ നിശ്ചിത ജോലി ചെയ്യുന്നതിനു യോഗ്യരാണോ എന്ന് പരിശോധിക്കുവാൻ വീട്ടുടമകൾക്ക് പുതിയ ആപ്പ് വഴി സാധ്യമാകും. ഇതിനു പുറമെ തൊഴിലാളിയുടെ താമസരേഖയുടെ നിലവിലെ അവസ്ഥ, ജോലി ചെയ്യുന്നതിനുള്ള ലൈസസിന്റെ സാധുത, സ്ഥാപനത്തിന്റെ മേൽവിലാസം മുതലായ വിവരങ്ങൾ പരിശോധിക്കുവാനും പുതിയ സംവിധാനം വഴി വീട്ടുടമകൾക്ക് സാധിക്കും.ആവശ്യമെങ്കിൽ QR കോഡ് വഴി സ്കാൻ ചെയ്ത് തൊഴിലാളിയുടെ വിവരങ്ങൾശേഖരിക്കുവാനും പുതിയ ആപ്പ് വഴി സാധ്യമാകും. കുവൈറ്റില്‍ സാംസംഗ് പേയ്ക്കും ആപ്പ്ള്‍ പേയ്ക്കുമൊപ്പം ഗൂഗ്ള്‍ പേ കൂടി നിലവില്‍ വന്നു. ആഗോള പേയ്മെന്റ് വ്യവസായത്തിലെ മുന്‍നിര സാങ്കേതിക കമ്പനിയായ മാസ്റ്റര്‍കാര്‍ഡ്, ഗൂഗിളുമായി സഹകരിച്ചാണ് കുവൈറ്റില്‍ ഗൂഗിള്‍ പേ സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ ആന്‍ഡ്രോയിഡ് ഫോണുകളോ വിയര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം സപ്പോര്‍ട്ട് ചെയ്യുന്ന ഉപകരണങ്ങളോ വഴി ഗൂഗ്ള്‍ പേ സേവനം ഉപയോഗപ്പെടുത്താം. സ്റ്റോറുകളില്‍ പണമടയ്ക്കാന്‍ ഓണ്‍ലൈനായും ആപ്പുകള്‍ വഴിയും പേയ്മെന്റുകള്‍ നടത്താനും ഗൂഗ്ള്‍ പേ വഴി സാധിക്കും.
പണമിടപാട് കാര്‍ഡുകള്‍ കൈമാറാതെയും ഫിസിക്കല്‍ ബട്ടണുകളില്‍ സ്പര്‍ശിക്കാതെയും പണം കൈമാറ്റം ചെയ്യാമെന്നതിനാല്‍ കൂടുതല്‍ പേര്‍ ഗൂഗ്ള്‍ പേ സര്‍വീസിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വിവരങ്ങള്‍ പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ മേഖലകളിലും സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് ഗൂഗ്ള്‍ പേയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. വെര്‍ച്വല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തുന്നത് എന്നതിനാല്‍ യഥാര്‍ത്ഥ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ ബിസിനസ് സ്ഥാപനങ്ങളുമായി ഗൂഗ്ള്‍ പേ പങ്കിടില്ല. അതിനാല്‍ പേയ്മെന്റ് വിവരങ്ങള്‍ സുരക്ഷിതമായി തുടരുമെന്നും അധികൃതര്‍ അറിയിച്ചു. പെയ്‌മെന്റ് കാര്‍ഡുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ബോര്‍ഡിംഗ് പാസുകള്‍ എന്നിവയും മറ്റും സുരക്ഷിതമായി സംഭരിക്കുന്ന ഡിജിറ്റല്‍ വാലറ്റായ ഗൂഗ്ള്‍ വാലറ്റില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ കാര്‍ഡുകള്‍ സൂക്ഷിക്കാം.
https://www.facebook.com/Malayalivartha