പ്രവാസി യുവാവിന് വിവാഹം..വധു ജോര്‍ദാന്‍ രാജകുമാരി...പെൺ വീട്ടുകാരുടെ എതിർപ്പ്..മാറിയതിന് കാരണം ഇത്...രാജകുടുംബത്തിൽ വിവാഹമേളം..ജോർദാന് രാജ്യത്തിന് തന്നെ ആഘോഷമായി രാജകുടുംബത്തിൽ വിവാഹമേളം.. ജോര്‍ദാന്‍ രാജകുമാരിക്ക് വരന്‍ തൃശ്ശൂരില്‍ നിന്നും... ചാവക്കാട് സ്വദേശിയായ പ്രവാസി യുവാവാണ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രാജകുമാരിയെ സ്വന്തമാക്കിയത്....

തിരുവത്ര തെരുവത്ത് ചാലില്‍ ഹംസഹാജിയുടെ മകന്‍ മുഹമ്മദ് റഊഫും ജോര്‍ദാന്‍ സ്വദേശി ഹല ഇസാം അല്‍ റൗസനുമാണ് വിവാഹിതരായത്. ദുബായിലെ ബോഡി ഡിസൈന്‍ ശരീരസൗന്ദര്യവര്‍ധക സ്ഥാപനം നടത്തുകയാണ് റഊഫ്. ജോര്‍ദാനിലെ ദര്‍ഗ അല്‍ യൗം എന്ന ടെലിവിഷന്‍ ചാനലിലെ അവതാരകയാണ് ഹല.
2022 ഒക്ടോബറില്‍ റൗഫ് ഹലയെ നേരില്‍ കണ്ടത്. തുടര്‍ന്ന് വീട്ടുകാരോട് തന്റെ ഇഷ്ട്ടം അറിയിക്കുകയായിരുന്നു. ഹലയുടെ കുടുംബം ഈ ബന്ധം സമ്മതിച്ചതോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു. ഹുസൈന്‍ രാജാവിന്റെ കുടുംബത്തിന്റെ അടുത്ത ബന്ധുക്കളാണ് ഹലയുടെ കുടുംബം. ജോര്‍ദാനിലെ പ്രമുഖ രാഷ്ട്രീയസംഘടനയുടെ നേതാവാണ് അഭിഭാഷകനായ ഹലയുടെ പിതാവ്. ജോര്‍ദാനികളും ഫലസ്തീനികളും താമസിക്കുന്ന സര്‍ക്കയിലാണ് ഹലയുടെ കുടുംബം.
തദ്ദേശീയർ മാത്രം താമസിക്കുന്ന സ്ഥലമാണ് സർക്ക എന്ന നഗരം . ജോർദാനികളും പലസ്തീൻ അഭയാർഥികളായ അറബികളും തമ്മിൽ സാമൂഹ്യവിഭജനമുണ്ട്. സർക്ക നഗരത്തിൽ തദ്ദേശീയമായ വലിയ സമ്പന്ന അറബ് കുടുംബത്തിൽ ചെന്ന് ഇന്ത്യക്കാരൻ പെണ്ണ് ചോദിച്ചത് അവരുടെ കുടുംബത്തിൽ ഞെട്ടലുണ്ടാക്കി എന്നാണു മുഹമ്മദ് റഊഫ് പറഞ്ഞത് .
ആദ്യം എതിര്‍ത്തെങ്കിലും ഹലയുടെ ശാഠ്യവും റൗഫിന്റെ സ്‌നേഹാർദ്രമായ ഇടപെടലിനുമൊടുവിൽ സമ്മതം നൽകാൻ നിർബന്ധിതരായി.
അങ്ങനെയാണ് ജനുവരി 21നാണ് വിവാഹം നടന്നത്. ചാവക്കാട് നിന്ന് പിതാവുള്‍പ്പെടെ 30ഓളം പേരും ചടങ്ങില്‍ പങ്കെടുത്തു. ചാവക്കാട്ടെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. രണ്ടാഴ്ച കേരളത്തില്‍ കറങ്ങിയ ശേഷം ദുബായിലേക്ക് പോകുമെന്ന് ഇരുവരും അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റിൽ ജോർദാൻ രാജകുമാരൻ ഹുസൈൻ ബിൻ അബ്ദുല്ലയുടെ വിവാഹം നടന്നപ്പോൾ വധു സൗദി പൗരയായ രജ്വ അൽ സെയ്ഫ് ആയിരുന്നു.. . ജോർദാൻ രാജ്ഞി റാനിയ അൽ അബ്ദുല്ലയാണ് അന്ന് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.സൗദി അറേബ്യയിലെ റിയാദിൽ വെച്ച് രജ്വ അൽ സെയ്ഫിന്റെ വസതിയിലായിരുന്നു ചടങ്ങുകൾ നടന്നത്.28 കാരനായ ഹുസൈൻ രാജകുമാരൻ ബ്രിട്ടീഷ് മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയ വ്യക്തിയാണ്. നിലവിൽ ജോർദാനിയൻ സൈന്യത്തിൽ ക്യാപ്റ്റൻ പദവിയാണ് ഇദ്ദേഹം വഹിക്കുന്നത്.
https://www.facebook.com/Malayalivartha