സൗദി അറേബ്യയുടെ കിഴക്കന്‍ നഗരമായ ദമാമില്‍ 13 പ്രവാസികളെ വ്യാഴാഴ്ച സൗദി പോലീസ് അറസ്റ്റ് ചെയതു.... അറസ്റ്റിലായവരെല്ലാം പാകിസ്താന്‍ പൗരന്‍മാർ..ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു സന്ദേശം

സൗദി അറേബ്യയുടെ കിഴക്കന്‍ നഗരമായ ദമാമില്‍ വ്യക്തികളുടെ ബാങ്ക് അക്കൗട്ട് വിവരങ്ങള്‍ തട്ടിപ്പിലൂടെ കൈക്കലാക്കി അവരില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ 13 പ്രവാസികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി സൗദി പോലീസ് അറിയിച്ചു. അറസ്റ്റിലായവരെല്ലാം പാകിസ്താന്‍ പൗരന്‍മാരാണെന്നാണ് ലഭ്യമായ വിവരം. ആളുകളെ ഫോണില്‍ വിളിച്ച് അവരുടെ ബാങ്ക് കാര്‍ഡുകള്‍ തകരാറിലായെന്നും അത് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും കാണിച്ച് തെറ്റായ സന്ദേശം നല്‍കിയാണ് സംഘം തട്ടിപ്പ് നടത്തിയത്. ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു സന്ദേശം.
തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടുവെന്ന വിവരം അറിഞ്ഞ് പരിഭ്രാന്തരായ ഇരകളില്‍, അത് അണ്‍ബ്ലോക്ക് ചെയ്തു കിട്ടുന്നതിനു വേണ്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് നമ്പറും പിന്‍ നമ്പറും അടക്കമുള്ള വിവരങ്ങള്‍ കൈക്കലാക്കുകയും ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഇങ്ങനെ അക്കൗണ്ടുമായും ബാങ്ക് കാര്‍ഡുകളുമായും ബന്ധപ്പെട്ട ലഭിച്ചു കഴിഞ്ഞാല്‍ അവ ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് സംഘം ചെയ്യുന്നത്.
പ്രതികളുടെ പക്കല്‍ നിന്ന് 28 മൊബൈല്‍ ഫോണുകളും 30 സിം കാര്‍ഡുകളും പോലീസ് കണ്ടെടുത്തു. തട്ടിപ്പ് നടത്താന്‍ വേണ്ടി ഉപയോിച്ചവയാണ് ഈ ഫോണുകളും സിം കാര്‍ഡുകളുമെന്ന് പോലിസ് കണ്ടെത്തി. എന്നാല്‍ എത്ര പേരില്‍ നിന്ന് എത്ര മാത്രം പണം സംഘം ഈ രീതിയില്‍ തട്ടിയെടുത്തു എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പേര് വെളിപ്പെടുത്താതെ ബാങ്ക് ഉദ്യോഗസ്ഥനെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് ആള്‍മാറാട്ടം നടത്തിയാണ് ഇവര്‍ ഇരകളില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിയെടുത്തതെന്ന് സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സി കണ്ടെത്തിയതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യക്തികളില്‍ നിന്ന് മാത്രമല്ല, സ്ഥാപനങ്ങളില്‍ നിന്നും ഈ രീതിയില്‍ സംഘം പണം തട്ടിയെടുത്തതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പ് നടത്തുന്നതിനായി വ്യാജ ആശയവിനിമയ പ്രോഗ്രാമുകളും വെബ്സൈറ്റുകളുമാണ് സംഘം ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഫോണ്‍ വിളികളുടെ ഉറവിടം മനസ്സിലാക്കാന്‍ കഴിയാത്ത രീതിയിലുള്ള ഒരു ആശയവിനിമയ ശൃംഖല സൃഷ്ടിച്ചായിരുന്നു സംഘം ഈ തട്ടിപ്പുകള്‍ നടത്തിയത്. ദമ്മാമിലെ ഒരു വീട്ടിലായിരുന്നു തട്ടിപ്പിനായുള്ള ഈ കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് സ്ഥാപിച്ചതെന്നും പോലിസ് കണ്ടെത്തി. ഇവിടെ കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത ദമാമിലെ അറസ്റ്റുമായി ഈ റെയ്ഡിന് ബന്ധമുണ്ടോ എന്ന് കാര്യം വ്യക്തമല്ല.
https://www.facebook.com/Malayalivartha