റഹീമിന്റെ മോചനവും വൈകുന്നു ...സൗദി പൗരന്റെ കൊലപാതകത്തില്‍ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയിരിക്കുകയാണ് സൗദി അറേബ്യ.... സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള വിവരമറിയിച്ചത്.... സൗദി പൗരനായ സ്വാലിഹ് ബിന്‍ സഈദ് അല്‍ ആമിരീയെ കൊലപ്പെടുത്തിയ കേസിലാണ് നാലുപേരുടെ വധശിക്ഷ നടപ്പാക്കിയത്...

വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിൽ പ്രമുഖ സ്ഥാനത്തുള്ള ഒന്നാണ് സൗദി അറേബ്യ. ഇപ്പോൾ സൗദി പൗരന്റെ കൊലപാതകത്തില്‍ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയിരിക്കുകയാണ് സൗദി അറേബ്യ. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള വിവരമറിയിച്ചത്. സൗദി പൗരനായ സ്വാലിഹ് ബിന്‍ സഈദ് അല്‍ ആമിരീയെ കൊലപ്പെടുത്തിയ കേസിലാണ് നാലുപേരുടെ വധശിക്ഷ നടപ്പാക്കിയത്.
പ്രതികള്‍ അല്‍ ആമിരിയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ ഫ്ളാറ്റില്‍ അതിക്രമിച്ചു കയറി. തുടര്‍ന്ന് രക്ഷപ്പെടാനായി ഇയാള്‍ ഫ്ളാറ്റിന്റെ താഴേക്ക് ചാടുകയായിരുന്നു. എന്നാല്‍ പ്രതികള്‍ നിലത്ത് തലയിടിച്ചു വീണ ആമിരിയെ വാഹനത്തില്‍ കയറ്റി വിജനമായ സ്ഥലത്തെത്തിച്ച് ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമാക്കുകയായിരുന്നു. പിന്നീട് അല്‍ ആമിരീയ അവിടെ കിടന്നുതന്നെ മരിക്കുകയും ചെയ്തു. സൗദി സുരക്ഷാ വിഭാഗമാണ് കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടുന്നത്.
വിചാരണ കോടതിയാണ് കൊലപാതകത്തില്‍ നാലുപ്രതികള്‍ക്കും വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് വിചാരണ കോടതി നടപടിയെ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെയ്ക്കുകയായിരുന്നു. കേസിന്റെ നടപടികള്‍ പൂര്‍ത്തിയായതോടെ ശിക്ഷ നടപ്പാക്കാന്‍ റോയല്‍ കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത്.
കണ്ണിനു പകരം കണ്ണ്" എന്നമട്ടിലുള്ള പ്രതികാര ശിക്ഷകൾ അല്ലെങ്കിൽ ക്വിസാസ് കുറ്റങ്ങളിൽ കൊലപാതകം ഉൾപ്പെടും. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് വധശിക്ഷ ആവശ്യപ്പെടുകയോ ചോരപ്പണത്തിനു പകരം കുറ്റവാളിയോട് ക്ഷമിക്കുകയോ ചെയ്യാം. വളരെ ഉയർന്ന തുകകൾ ചോരപ്പണമായി ആവശ്യപ്പെടുന്നവരുണ്ട്. ഉദാഹരണത്തിന് അടുത്തകാലത്ത് 50 കോടി രൂപയോളം ചോരപ്പണമായി ആവശ്യപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്
സൗദി ബാലൻ കാറിൽ കൊല്ലപ്പെട്ട കേസിൽ 16 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചനത്തിന് 15 ദശലക്ഷം റിയാൽ (33 കോടി രൂപ) വേണമെന്ന് സൗദി കുടുംബം. അന്തിമ വിധി വരുന്നതിന് മുമ്പ് പണം നൽകിയാൽ മാപ്പ് നൽകാമെന്നും അല്ലെങ്കിൽ കോടതി വിധി അനുസരിച്ച് ശിക്ഷ സ്വീകരിക്കേണ്ടിവരുമെന്നും അറിയിച്ചിരുന്നു .. കോഴിക്കോട് ജില്ലയിലെ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെ മകൻ അബ്ദുറഹീമിനെയാണ് സൗദി പൗരന്റെ മകൻ അനസ് അൽശഹ്‌റി കൊല്ലപ്പെട്ട കേസിൽ സൗദി കോടതി വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്. കേസ് ഇപ്പോഴും അപ്പീൽ കോടതിയുടെ പരിഗണനയിലാണ്.
റഹീം വധശിക്ഷ കാത്ത് അൽഹായിർ ജയിലിലാണ്. വിവിധ ഘട്ടങ്ങളിലായി മൂന്നു പ്രാവശ്യം കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. ആ വിധി ഇപ്പോഴും നിലനിൽക്കുകയാണ്. റിയാദിലെ വിവിധ സാമൂഹിക സംഘടന പ്രതിനിധികൾ ഉൾപ്പെട്ട നിയമസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇക്കാലയളവിനുള്ളിൽ മൂന്നു സൗദി അഭിഭാഷകരെയാണ് സമിതി നിയോഗിച്ചത്. അലി മിസ്ഫർ, അബൂ ഫൈസൽ എന്നിവരെയായിരുന്നു ആദ്യം ചുമതലപ്പെടുത്തിയത്. ഇപ്പോൾ അലി ഖഹ്താനിയാണ് അഭിഭാഷകൻ. സൗദി ഭരണാധികാരിക്ക് ദയാഹരജിയും നൽകിയിട്ടുണ്ട്. ഇന്ത്യൻ എംബസി പ്രതിനിധിയായി ഉദ്യോഗസ്ഥനായ യൂസുഫ് കാക്കഞ്ചേരി റഹീമിന്റെ മോചനത്തിന് പല ഇടപെടലുകളും നടത്തിവരികയാണ്.
'
നമ്മളും പ്രവാസി മലയാളിയിലൂടെ റഹീമിന്റെ മോചനത്തിന് ശ്റമിച്ചിരുന്നു ..ഇപ്പോഴും കുട്ടിയുടെ കുടുംബം വധശിക്ഷ ഒഴിവ് നൽകാൻ സമ്മതം നൽകിയിട്ടില്ല ,,റഹീമിന്റെ മോചനം എത്രയോ വേഗം ഉണ്ടാകണം എന്ന് നമുക്ക് പ്രാർത്ഥിക്കാം
https://www.facebook.com/Malayalivartha