ഒമാനില്‍ ശക്തമായ മഴ, ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി
ഒമാനില്‍ ശക്തമായ മഴ തുടരുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മൂന്നു കുട്ടികള്‍ മരിച്ചു. റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ ഇന്നലെ ഉച്ചയോടെയാണ് കുട്ടികള്‍ ഒഴുക്കില്‍പെടുന്നത്. തിരച്ചിലിനിടെ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലായി വാദിയില്‍ അകപ്പെട്ട കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ രക്ഷപ്പെടുത്തുകയും ചെയ്തു.
രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും മഴ തുടരുകയാണ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ഇന്നും (ചൊവ്വ) അവധി പ്രഖ്യാപിച്ചു. അതേസമയം, അല്‍ വുസ്തയിലും ദോഫാറിലും സ്‌കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha