Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

യാത്രക്കാരെ തടയരുത്; ഇന്ത്യൻ വിദേശികൾക്ക് ആശ്വസം, ഇനി ഇങ്ങനെ നാട്ടിലേക്ക്സ്വ‌ർണമെത്തിക്കാം..

08 APRIL 2025 01:15 PM IST
മലയാളി വാര്‍ത്ത

വിമാനത്താവളം വഴി സ്വർണ്ണക്കടത്തിയത്തിന്റെ പേരിൽ നിരവധിയാളുകളാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്.  ചെറിയ സംശയം തോന്നിയാൽ പോലും യാത്രക്കാരെ ഉ​​ദ്യോ​ഗസ്ഥർ പിടിച്ച് വയ്ക്കാറുണ്ട്.

കഴിഞ്ഞ രണ്ട് മൂന്ന് ദിവസം മുമ്പ് ഒരു വാർത്ത പുറത്ത് വന്നിരുന്നു. വിനോദയാത്ര പോയി തിരിച്ച് നാട്ടിലെത്തിയ യുവതിയുടെ സ്വർണാഭരങ്ങൾ സ്വർണ്ണക്കടത്താണോ എന്ന സംശയത്തിന്റെ പേരിൽ കസ്റ്റടിയിൽ എടുത്ത സംഭവത്തിൽ വർഷങ്ങളുടെ നിയമപോരാട്ടത്തിലൂടെ തന്റെ സ്വർണാഭരണങ്ങൾ തിരികെ വാങ്ങിയ ഒരു സ്ത്രീയുടെ വാർത്ത.

ഇത്തരത്തിൽ സ്വന്തം ഉടമസ്ഥതയിലുള്ള സ്വർണമാണെങ്കിൽ പോലും പിടിച്ചെടുക്കുന്ന സംവിധാനം ഒരു തരത്തിൽ യാത്രക്കാർക്ക് വലിയൊരു തലവേദനയാണ്. എന്നാൽ അങ്ങനെയുള്ള സാഹചര്യങ്ങളിൽ നിന്ന് ഒരാശ്വസമാകുന്ന തീരുമാനമാണ് ഇപ്പോൾ വന്നിരിക്കുന്നത്.

ഇന്ത്യക്കാർക്ക് ഏറെ ആശ്വാസമാകുന്ന വിധിയാണിത്. അഥായത്  യാത്രക്കാർ ധരിച്ചിരിക്കുന്ന സ്വന്തം ആഭരണങ്ങളും പാരമ്പര്യമായി ലഭിച്ച ആഭരണങ്ങളും ഇന്ത്യൻ വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.

സ്വന്തമായുള്ളതോ സമ്മാനമായോ പാരമ്പര്യമായോ കൈമാറി വന്നതോ ആയ ആഭരണങ്ങൾ അണിഞ്ഞതിന് എയർപോർട്ടിൽ ചോദ്യം ചെയ്യപ്പെട്ട അനുഭവം പരാതികളായി കുന്നുകൂടുന്നത് വിലയിരുത്തിയാണ് ഡൽഹി ഹൈക്കോടതിയുടെ നിർണായക തീരുമാനം.

30ലധികം ഹർജികളിലാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് പ്രതിഭ എം സിംഗ്, രാജ്‌നീഷ് കുമാർ ഗുപ്‌ത എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സ്വകാര്യ ആവശ്യങ്ങൾക്കായുള്ള ആഭരണങ്ങൾ യാത്രക്കാർ കൈവശം വയ്ക്കുന്നത് പ്രത്യേക കാരണമില്ലാതെ കസ്റ്റംസ് തടയാൻ പാടില്ലെന്ന് കോടതി പറഞ്ഞു.

യാത്രക്കാർക്കുമേലുള്ള അധിക്ഷേപങ്ങൾ തടയാൻ എയർപോർട്ട് ജീവനക്കാർക്ക് പ്രത്യേക വർക്ക് ഷോപ്പുകൾ ഏർപ്പെടുത്തണമെന്ന് കോടതി അധികൃതരോട് നിർദേശിച്ചു.  2016 മുതൽ നിലവിലുള്ള ബാഗേജ് നിയമങ്ങൾ പ്രകാരം, ഒരു വർഷത്തിലേറെ വിദേശ വാസം കഴിഞ്ഞ് തിരിച്ചെത്തുന്ന ഇന്ത്യൻ പൗരന്മാരിൽ സ്ത്രീകൾക്ക് 40 ഗ്രാം വരെയും പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്വർണാഭരണങ്ങൾ ആകാം.

ഇതിൽ വലിയ വ്യത്യാസമില്ലെങ്കിൽ ചോദ്യം ചെയ്യരുത്. ഉപയോഗിച്ചതോ പാരമ്പര്യമായി ലഭിച്ചതോ ആയ ആഭരണങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നില്ല. ഇത് ആശയക്കുഴപ്പത്തിനും പൊരുത്തക്കേടുകൾക്കും കാരണമായിരുന്നു. ഇതിലാണ് കോടതി തീർപ്പ് കൽപിച്ചത്. സ്വർണവിലയിലുണ്ടായ വർധനവ് കണക്കിലെടുക്കണ്ട.

മെയ് 19നകം നിയമങ്ങൾ ഭേദഗതി ചെയ്യുകയോ ഒരു സ്റ്റാൻഡേർഡ് ഓപറേറ്റിംഗ് നടപടിക്രമം പുറപ്പെടുവിക്കുകയോ ചെയ്യാൻ കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡിനോട് കോടതി നിർദേശിച്ചു. പഴകിയ ആഭരണങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കസ്റ്റംസ് വ്യക്തമാക്കണം, ലളിതമാക്കണം.

ഇന്ത്യൻ പ്രവാസികൾക്ക്, പ്രത്യേകിച്ച് വിവാഹങ്ങൾക്കും ഉത്സവങ്ങൾക്കും വീട്ടിലേക്ക് മടങ്ങുന്നവരുടെ വ്യക്തിഗതമോ പാരമ്പര്യമോ ആയ ആഭരണങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയോ തടങ്കലിൽ വെക്കുകയോ ചെയ്യരുത്. യാത്രക്കാരെ ഉപദ്രവിക്കരുതെന്നും ഡൽഹി ഹൈക്കോടതി വിധിച്ചു.

 

പീഡനം തടയുന്നതിനായി വിമാനത്താവള ജീവനക്കാർക്കായി സെൻസിറ്റിവിറ്റി വർക്ക് ഷോപ്പുകൾ നടത്താനും അവർ അധികാരികൾക്ക് നിർദേശം നൽകി. യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഈ തീരുമാനം പ്രത്യേകിച്ചും ആശ്വാസകരമാണ്.

പലരും വിവാഹ സീസണുകളിലോ ഉത്സവങ്ങളിലോ പൂർവീക ആഭരണങ്ങളുമായി വീട്ടിലേക്ക് മടങ്ങുന്നു. വർഷങ്ങളായി ആഭരണങ്ങൾ ധരിച്ചിട്ടുണ്ടെങ്കിലും കൊണ്ടുനടക്കുന്നുണ്ടെങ്കിലും ഇന്ത്യൻ വിമാനത്താവളങ്ങളിൽ തടഞ്ഞുവെക്കപ്പെടുന്നതായി പലരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ പുതിയ തീരുമാനങ്ങൾ സഹായമാകുമെന്നാണ് വിലയിരുത്തൽ. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (1 minute ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (3 minutes ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (4 minutes ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (39 minutes ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (1 hour ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (2 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (3 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (11 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (11 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (13 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (14 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (14 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (14 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (14 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (15 hours ago)

Malayali Vartha Recommends