മഞ്ഞു വീഴ്ച മരുഭൂമിയിലും, സൗദി അറേബ്യ അത്യപൂര്‍വ കാലാവസ്ഥക്ക് സാക്ഷ്യം വഹിച്ചപ്പോള്‍

മഞ്ഞു പെയ്യുകയെന്ന അത്യപൂര്‍വ സ്ഥിതിവിശേഷത്തിനാണ് സൗദി അറേബ്യയുടെ ചില ഭാഗങ്ങള്‍ സാക്ഷിയായത്. സൗദ്യ അറേബ്യയുടെ തെക്കു പടിഞ്ഞാറന്‍ മേഖലകളിലും മധ്യഭാഗങ്ങളിലുമാണ് ശക്തമായ മഞ്ഞുവീഴ്ചയുണ്ടായത്. നവംബര്‍ മാസത്തില്‍ സൗദി അറേബ്യയില്‍ ശൈത്യകാലമാണെങ്കിലും ഇത്തരത്തില്‍ തണുപ്പ് ഉണ്ടാകാറില്ല.
അല്‍-ജാഫ് മേഖല യിലെ തബരാജില്‍ മൈനസ് മൂന്ന് ഡിഗ്രിയായിരുന്നു താപനില. മഞ്ഞുവീഴ്ചയും മഴയും ഇവിടെ ജനങ്ങള്‍ക്ക് അപരിചിതമായൊരു കാലാവസ്ഥയായിരുന്നു. ഒക്ടോബര്‍ മധ്യത്തില്‍ സൗദിയില്‍ കുറച്ച് മഴ ലഭിക്കാറുണ്ട്. ഇനിയും കുറച്ചു മഴകൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
അപരിചിതമായ കാലാവസ്ഥയെ വളരെ ആഹ്ലാദത്തോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. പലരും അവരുടെ ആഹ്ലാദപ്രകടനത്തിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു. റോഡുകളില്‍ ഗതാഗതം മുടങ്ങിയതോടെ ഡ്രൈവര്‍മാര്‍ പുറത്തിറങ്ങി മഞ്ഞുവീഴ്ച ആഘോഷിച്ചു.
https://www.facebook.com/Malayalivartha