രാജ്യം പുതിയൊരു വികസന യുഗത്തിനു തുടക്കം കുറിക്കുകയാണെന്ന് പ്രഖ്യാപിച്ച് യു.എ.ഇ ദേശീയ ദിനം ആഘോഷിച്ചു

യു.എ.ഇ നാല്‍പത്തിയഞ്ചാം ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബൗദ്ധിക മികവുള്ള ജനതയിലൂടെ വൈജ്ഞാനിക മുന്നേറ്റം നടത്തി രാജ്യം പുതിയൊരു വികസന യുഗത്തിനു തുടക്കം കുറിക്കുകയാണെന്ന് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.
രാജ്യത്തിന്റെ ഐക്യം പ്രതിഫലിപ്പിക്കുന്ന വിവിധ പരിപാടികളാണ് എല്ലാ എമിറേറ്റുകളിലും സംഘടിപ്പിച്ചത്. നഗര വീഥികള്‍ ദേശീയ പതാകയുടെ നിറങ്ങളാല്‍ അലങ്കൃതമായി. ഭരണാധികാരികളുടെ ചിത്രങ്ങള്‍ പതിച്ച വാഹനങ്ങളുമായി മലയാളികളടക്കമുള്ളവര്‍ തെരുവിലിറങ്ങി. നൂറുകണക്കിന് വാഹനങ്ങളാണ് രാജ്യതലസ്ഥാനമായ അബുദാബിയില്‍ നടന്ന പരേഡില്‍ അണിനിരന്നത്. ബൗദ്ധിക മികവുള്ള ജനതയിലൂടെ വൈജ്ഞാനിക മുന്നേറ്റം നടത്തി രാജ്യം പുതിയൊരു വികസന യുഗത്തിനു തുടക്കം കുറിക്കുകയാണെന്ന് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രഖ്യാപനത്തില്‍ പറഞ്ഞു.
സുരക്ഷയും സമത്വവും ശക്തമായ സമ്ബദ്ഘടനയുമുള്ള സമൂഹമായി വളരുകയെന്നതാണ് പ്രധാനം. തുല്യ നീതി, മികച്ച പരിസ്ഥിതി, ഉയര്‍ന്ന ജീവിത നിലവാരം, ആധുനിക വിദ്യാഭ്യാസം തുടങ്ങിയവ ഉറപ്പാക്കുന്ന പഞ്ചവത്സര പദ്ധതിയാണ് യു.എ.ഇ വിഷന്‍ 2021 എന്നും പ്രസിഡന്റ് വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗതിയും സമൃദ്ധിയും തുടര്‍ച്ചയായുള്ള നേട്ടങ്ങളും പങ്കുവെച്ചാണ് വിവിധ എമിറേറ്റുകളില്‍ ആഘോഷ പരിപാടികള്‍ നടന്നത്.
https://www.facebook.com/Malayalivartha
























