ദുബായ് മൂടല്‍ മഞ്ഞിന്റെ പിടിയില്‍; റോഡപകടങ്ങള്‍ പെരുകി; വിമാന യാത്രയും ദുഷ്‌ക്കരം

ദുബായ് കനത്ത മഞ്ഞിന്റെ ആധിക്യത്താല്‍ അകപ്പെട്ടിരിക്കുകയാണ്. മൂടല്‍ മഞ്ഞ് കാരണം ദുബായില്‍ റോഡപകടങ്ങള്‍ പെരുകി വരുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കാഴ്ചകള്‍ കാണാന്‍ സാധിക്കാത്ത വിധമുള്ള മഞ്ഞ് കാരണം വിമാന യാത്രക്കാര്‍ക്കും തടസ്സങ്ങളേറെയുണ്ടാകുന്നുണ്ട്. സ്ഥിതിഗതികള്‍ ഉടന്‍ നേരെയാകുമെന്ന് കരുതി സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുകയാണ്. റോഡുകളില്‍ കാഴ്ച മങ്ങിയിരിക്കുന്നതിനാല്‍ ഇവിടെ 107 കാറപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളിലത്തെ ഭാഗം മാത്രമേ പലയിടത്തും ദൃശ്യമാകുന്നുള്ളൂ. നഗരം മുഴുവന്‍ മഞ്ഞിന്റെ കനത്ത ആവരണത്തില്‍ അമര്‍ന്ന അവസ്ഥയാണുള്ളത്.
അഞ്ച് മണിക്കൂറുകള്‍ക്കിടെ ഒരു ട്രാഫിക്ക് കമാന്‍ഡ് റൂമില്‍ 1062 ഫോണ്‍ കാളുകളാണ് സഹായമഭ്യര്‍ത്ഥിച്ച് കൊണ്ട് ലഭിച്ചിരിക്കുന്നത്. കനത്ത മഞ്ഞില്‍ കാഴ്ച മങ്ങിയിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ ലോ ബീം ലൈറ്റുകള്‍ തെളിയിച്ച് മുന്നോട്ട് നീങ്ങണമെന്നാണ് പൊലീസ് മുന്നറിയിപ്പേകുന്നത്. വാഹനങ്ങള്‍ മറ്റ് വാഹനങ്ങളുമായി ഈ അവസരത്തില്‍ കൂട്ടിയിടിക്കാനുള്ള സാധ്യതയേറിയതിനാല്‍ വേണ്ടത്ര അകകലം പാലിച്ച് സഞ്ചരിക്കണമെന്നും പൊലീസ് നിര്‍ദേശമുണ്ട്. നിലവിലെ സാഹചര്യത്തില്‍ റോഡില്‍ വെറും 100 മീറ്ററില്‍ താഴെയുള്ള ദുരമേ ദൂരേക്ക് കാണുന്നുള്ളൂ. റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം അതാണ്.
കനത്ത മഞ്ഞ് കാരണം ദുബായ് വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങള്‍ ടേക്ക് ഓഫിനും ലാന്‍ഡിംഗിനും ബുദ്ധിമുട്ടിയതിനാല്‍ സമയം വൈകലുകള്‍ പതിവായിരിക്കുന്നു. നിരവധി യാത്രക്കാരാണ് ഇത് കാരണം വലയുന്നത്. ഈ ആഴ്ചയിലുടനീളം കനത്ത മഞ്ഞ് നിലനില്‍ക്കുമെന്നതിനാല്‍ ഇനിയും കൂടുതല്‍ യാത്രാതടസങ്ങളുണ്ടാകുമെന്നാണ് ഫോര്‍കാസ്റ്റര്‍മാര്‍ പ്രവചിക്കുന്നത്. ഇന്നലെ യുണ്ടായ അപകടങ്ങളില്‍ ഒന്ന് മാത്രമാണ് ഗുരുതരമെന്നാണ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമില ഡെപ്യൂട്ടി ഡയറക്ടറായ ലെഫ്റ്റന്റ് കൊളോണല്‍ ഖസ്‌റാജ് മജിദ് അല്‍ ഖസ്‌റാജ് വെളിപ്പെടുത്തിയിരിക്കുന്നത്.
കുറഞ്ഞ കാഴ്ച മാത്രമേ റോഡിലുള്ളുവെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ കരുതല്‍ പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഡ്രൈവര്‍മാര്‍ തങ്ങളുടെ കാറുകളുടെ വിന്‍ഡ്ഷീല്‍ഡ്, വിന്‍ഡോകള്‍, ഹെഡ് ലൈറ്റുകള്‍ തുടങ്ങിയവ ക്ലീന്‍ ആണെന്ന് ഈ അവസരത്തില്‍ ഉറപ്പ് വരുത്തിയിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. വാഹനത്തിന്റെ ഇന്‍ഡിക്കേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വണ്ടിയെടുക്കുന്നതിന് മുമ്ബ് ഉറപ്പിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.
https://www.facebook.com/Malayalivartha