ഒമാന്‍ ആരോഗ്യമന്ത്രാലയം പ്രമേഹ ബോധവത്കരണത്തിന് കൂട്ടനടത്തം സംഘടിപ്പിച്ചു

പ്രമേഹ ബോധവത്കരണത്തിന് ഒമാന്‍ ആരോഗ്യമന്ത്രാലയവും ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പും ചേര്‍ന്ന് കൂട്ടനടത്തം സംഘടിപ്പിച്ചു. കൂട്ട നടത്തത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ ഖുറം പാര്‍ക്കില്‍ രാവിലെ ഏഴിന് തന്നെ നിരവധി ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. തുടര്‍ച്ചയായി ഏഴാം തവണയാണ് പ്രമേഹ ബോധവത്കരണത്തിന് കൂട്ടനടത്തം സംഘടിപ്പിക്കുന്നത്. ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹുസ്‌നി പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രമേഹത്തെ പ്രതിരോധിക്കാന്‍ വ്യായാമവും ചിട്ടയായ ജീവിതവും നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. നടത്തം ആരംഭിക്കുന്നതിനുമുമ്ബ് വിവിധ വ്യായാമ മുറകള്‍ അഭ്യസിക്കുന്നതിനെ കുറിച്ചുള്ള വിവരണം നല്‍കി.
https://www.facebook.com/Malayalivartha
























