നബിദിനം പ്രമാണിച്ച് ദുബായില്‍ നാളെ പാര്‍ക്കിങ് സൗജന്യം, ഗതാഗത ക്രമീകരണം

നബിദിനമായ 11-ന് ഞായറാഴ്ച ദുബായില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് ആര്‍.ടി.എ. പത്രക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ഫിഷ്മാര്‍ക്കറ്റ്, ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പതിവുപോലെ ചാര്‍ജ് ഈടാക്കും. ദുബായ് മെട്രോയുടെ റെഡ് ലൈനില്‍ കാലത്ത് അഞ്ചരയ്ക്ക് സര്‍വീസ് ആരംഭിക്കും. രാത്രി 12 വരെ സര്‍വീസ് ഉണ്ടാകും. ഗ്രീന്‍ലൈനില്‍ സര്‍വീസ് 5.50-ന് ആരംഭിച്ച് രാത്രി പന്ത്രണ്ട് മണിവരെ തുടരും. ദുബായ് ട്രാമിന്റെ സര്‍വീസ് കാലത്ത് ആറര മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയുണ്ടാകും. ഗോള്‍ഡ് സൂഖിലെ ബസ് സ്റ്റേഷന്‍ പുലര്‍ച്ചെ 4.25 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും.
അല്‍ ഗുബൈബ സ്റ്റേഷന്‍ പുലര്‍ച്ചെ നാലര മുതല്‍ രാത്രി 12 വരെയാണ്. സത്വ സ്റ്റേഷന്‍ കാലത്ത് 4.57 മുതല്‍ രാത്രി 11.35 വരെയായിരിക്കും. ഇവിടെ നിന്നുള്ള സി-വണ്‍ റൂട്ടില്‍ ബസ്സ് 24 മണിക്കൂറും ഓടും. അല്‍ ഖിസൈസ് സ്റ്റേഷന്‍ കാലത്ത് 4.40 മുതല്‍ രാത്രി 12 വരെയും അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ സ്റ്റേഷന്‍ രാവിലെ അഞ്ച് മുതല്‍ രാത്രി 11.30 വരെയും ജബല്‍ സ്റ്റേഷന്‍ രാവിലെ അഞ്ച് മുതല്‍ രാത്രി 12 വരെയും പ്രവര്‍ത്തിക്കും.
റാഷിദിയ, എമിറേറ്റ്‌സ് മാള്‍, ഇബിന്‍ ബത്തുത്ത, ബുര്‍ജ് ഖലീഫ, ഇത്തിസലാത്ത്, അബുഹെയില്‍ എന്നിവിടങ്ങളിലെ മെട്രോ ഫീഡര്‍ ബസ് സര്‍വീസുകള്‍ പുലര്‍ച്ചെ അഞ്ച് മുതല്‍ രാത്രി 12.20 വരെയുണ്ടാകും.
പ്രധാന ബസ് സ്റ്റേഷനുകളില്‍ നിന്ന് ഷാര്‍ജ ജുബൈല്‍ സ്റ്റേഷനിലേക്കുള്ള ഇന്റര്‍ സിറ്റി ബസ്സുകള്‍ 24 മണിക്കൂറും ഉണ്ടാവും. അബുദാബിയിലേക്കുള്ള സര്‍വീസുകള്‍ പുലര്‍ച്ചെ അഞ്ച് മുതല്‍ രാത്രി 12.25 വരെയുണ്ടാകും. യൂണിയന്‍ സ്‌ക്വയര്‍ ബസ് സ്റ്റേഷന്‍പുലര്‍ച്ചെ നാലര മുതല്‍ രാത്രി 1.25 വരെയും സബ്ക സ്റ്റേഷന്‍ രാവിലെ 6.15 മുതല്‍ രാത്രി ഒന്നര വരെയും ദേര സിറ്റി സെന്റര്‍ സ്റ്റേഷന്‍ രാവിലെ 5.35 മുതല്‍ രാത്രി 11.30 വരെയും കരാമ സ്റ്റേഷന്‍ രാവിലെ 6.10 മുതല്‍ രാത്രി 10.20 വരെയും അല്‍ അഹലി ക്ലബ്ബ് സ്റ്റേഷന്‍ രാവിലെ 6.05 മുതല്‍ രാത്രി 10.25 വരെ പ്രവര്‍ത്തിക്കും.
ഷാര്‍ജ അല്‍ താവോന്‍ റൂട്ടിലേക്കുള്ള ബസുകള്‍ പുലര്‍ച്ചെ അഞ്ചര മുതല്‍ രാത്രി പത്ത് വരെയും അജ്മാന്‍ റൂട്ടില്‍ രാവിലെ നാലര മുതല്‍ രാത്രി 11 വരെയും ഫുജൈറ റൂട്ടില്‍ കാലത്ത് 5.55 മുതല്‍ രാത്രി 9.05 വരെയും ഹത്ത റൂട്ടില്‍ രാവിലെ 5.30 മുതല്‍ രാത്രി 9.30 വരെയും ബസ് സര്‍വീസ് ഉണ്ടാകും.
മറീന സ്റ്റേഷനിലെ വാട്ടര്‍ ബസ് ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയുണ്ടാകും. വാട്ടര്‍ ടാക്‌സി രാവിലെ ഒമ്ബത് മുതല്‍ രാത്രി പത്തുവരെ സര്‍വീസ് നടത്തും. അല്‍ ഗുബൈബയില്‍ വാട്ടര്‍ ഫെറി സര്‍വീസുകള്‍ ദുബായ് മറീന മാള്‍ ഭാഗത്തേക്ക് രാവിലെ 11, ഉച്ചയ്ക്ക് ഒരു മണി, മൂന്ന് മണി, വൈകിട്ട് അഞ്ച്, ആറര എന്നീ സമയങ്ങളിലുണ്ടാവും. മറീനയില്‍നിന്ന് അല്‍ ഗുബൈബയിലേക്ക് 11, ഒരു മണി, മൂന്ന്, അഞ്ച്, ആറര എന്നിങ്ങനെയായിരിക്കും സര്‍വീസ്.
ദുബായ് വാട്ടര്‍ കനാല്‍ സ്റ്റേഷനുകളിലേക്ക് ജദ്ദാഫ് സ്റ്റേഷനില്‍ നിന്ന് കാലത്ത് 10 മണി, ഉച്ചയ്ക്ക് 12, വൈകിട്ട് 5.30 എന്നീ സമയങ്ങളില്‍ സര്‍വീസുണ്ടാവും. ദുബായ് വാട്ടര്‍ കനാല്‍ സ്റ്റേഷനില്‍ നിന്ന് ജദ്ദാഫിലേക്ക് 12.05, 2.05, രാത്രി 7.35 എന്നിങ്ങനെയായിരിക്കും സര്‍വീസുകള്‍. ഗ്ലോബല്‍ വില്ലേജിലെ ഇലക്ട്രിക് അബ്ര സര്‍വീസ് വൈകിട്ട് നാല് മുതല്‍ രാത്രി 12 വരെയുണ്ടാകും.
https://www.facebook.com/Malayalivartha