ദേശീയഗാനം: എഴുന്നേറ്റു നില്‍ക്കാത്തവര്‍ക്കെതിരെ അക്കാദമി പരാതി നല്‍കിയിട്ടില്ലെന്ന് കമല്‍

ചലച്ചിത്രമേളയില്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവര്‍ക്കെതിരെ പരാതി നല്‍കിയത് ചലച്ചിത്ര അക്കാദമിയല്ലെന്ന് സംവിധായകനും അക്കാദമി ചെയര്‍മാനുമായ കമല്‍.
ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. എന്നാല്‍ ദിവസം പല സിനിമകള്‍ കാണുന്നവര്‍ എല്ലാ ഷോയ്ക്കും എഴുന്നേറ്റു നില്‍ക്കണമെന്നത് നിര്‍ഭാഗ്യകരമാണ്. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും എടുത്തുചാടി ഇടപെടലുണ്ടാകരുതെന്ന് സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും കമല്‍ വ്യക്തമാക്കി. തിങ്കളാഴ്ച ചലച്ചിത്രമേളയില്‍ ഡെലിഗേറ്റുകളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, യാന്ത്രികമായി ദേശീയത അടിച്ചേല്‍പിക്കുന്നത് ശരിയല്ലെങ്കിലും കോടതി ഉത്തരവ് നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha