ഇന്ത്യയ്ക്കു പിന്നാലെ സൗദിയും പുതിയ കറന്‍സികള്‍ പുറത്തിറക്കി

ഇന്ത്യയ്ക്കു പിന്നാലെ സൗദിയും പുതിയ കറന്‍സികള്‍ പുറത്തിറക്കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്തതാണ് പുതിയ കറന്‍സി. നാണയങ്ങളും ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പുതിയ നോട്ടുകളും നാണയങ്ങളും പുറത്തിറക്കിയിട്ടുള്ളത്.
പുതിയ നോട്ടിന്റെയും നാണയങ്ങളുടെയും ആദ്യവിതരണം തിങ്കളാഴ്ച നടക്കുമെന്നാണ് സൂചന. സല്‍മാന്‍ രാജാവിനു നോട്ടും നാണയവും കൈമാറിക്കൊണ്ടായിരിക്കും വിതരണോദ്ഘാടനം നടക്കുക. ഈ മാസം 26 മുതലാണ് പുതിയ നോട്ടുകളും നാണയങ്ങളും വിപണിയില്‍ ലഭ്യമായി തുടങ്ങുക.
https://www.facebook.com/Malayalivartha