പരാതി ഹോബിയാക്കിയവര്‍ അകത്താകും; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസു കൊടുക്കുന്നവര്‍ക്ക് പിടി വീഴും

ധന സെക്രട്ടറി കെ.എം.എബ്രഹാമിനെതിരെ വിജിലന്‍സ് കോടതിയില്‍ കേസു കൊടുത്ത ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ പോലുള്ള പൊതുപ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിനൊരുങ്ങുന്നു സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ വൃത്തി വൈരാഗ്യം തീര്‍ക്കാനായി അനാവശ്യ കേസുകള്‍ ഫയല്‍ ചെയ്യുന്നവരെ നിയന്ത്രിക്കുന്നതായിരിക്കും ബില്ലിലെ പ്രധാന വ്യവസ്ഥ.
ഭരണ പരിഷ്‌ക്കാര കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനം അഴിമതി മുക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പോകുന്ന ബില്ലിലാണ് പൊതുപ്രവര്‍ത്തകരെ പൂട്ടാനുള്ള വ്യവസ്ഥ ഉള്ളത്.
അഴിമതി വിരുദ്ധ നിയമം കേരളത്തില്‍ നിലവിലുണ്ടെങ്കിലും കര്‍ശനമല്ല. നിയമം മാറ്റിയെഴുതാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിജിലന്‍സിനെ സ്വതന്ത്ര ഏജന്‍സിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നിയമം തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറിയെയും നിയമ സെക്രട്ടറിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി കഴിഞ്ഞു. വിജിലന്‍സുമായി കൂടിയാലോചന നടത്തിയിട്ടായിരിക്കും ബില്‍ തയ്യാറാക്കുക.
ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസു കൊടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശയുള്ളത്.
ഇത്തരമൊരു ബില്‍ അവതരിപ്പിക്കാനായാല്‍ അത് സര്‍ക്കാരിന്റെ യശസ് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി കരുതുന്നു.പുതിയ ബില്‍ പ്രകാരം മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും വിജിലന്‍സില്‍ അതിശക്തമായ സ്വാധീനമുണ്ടായിരിക്കും. ഒരു ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ വിജിലന്‍സിന് നേരിട്ട് നടപടിയെടുക്കാം.
ഇപ്പോള്‍ വിജിലന്‍സിന് ശുപാര്‍ശാ അധികാരം മാത്രമാണുള്ളത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിജിലന്‍സിന് നേരിട്ട് നടപടിയെടുക്കാം. എന്നാല്‍ മുഖ്യമന്ത്രി അധ്യക്ഷനായ കണ്‍സോര്‍ഷ്യത്തിന്റെ അംഗീകാരം വേണമെന്നു മാത്രം.പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിയെ നിയമിക്കുന്നതും കണ്‍സോര്‍ഷ്യമായിരിക്കും. സി ബി ഐ ബുള്ളറ്റിന്‍ മാതൃകയില്‍ വിജിലന്‍സിന് സ്വന്തമായ പ്രസിദ്ധീകരണവുമുണ്ടാകും.
വിജിലന്‍സ് മേധാവി ജേക്കബ് തോമസ് നല്‍കിയ ശുപാര്‍ശകള്‍ അംഗീകരിക്കുകയായിരന്നു സര്‍ക്കാര്‍. എന്നാല്‍ ജേക്കബ് തോമസ് നല്‍കിയ ശുപാര്‍ശയില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് മുകളില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അടങ്ങിയ ഒരു കണ്‍സോര്‍ഷ്യത്തിന്റെ കാര്യം ഉണ്ടായിരുന്നില്ല. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന നിര്‍ദ്ദേശവും ഉണ്ടായിരുന്നില്ല. രണ്ടും സര്‍ക്കാര്‍ തലത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളാണ്.
https://www.facebook.com/Malayalivartha