അടൂര്‍ സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

പത്തനംതിട്ട അടൂര്‍ മിനി ജങ്ഷന് സമീപം പരൂകാര്‍ വീട്ടില്‍ മുഹമ്മദ് ഫാമിയുടെ മകന്‍ ഫയാസ് (29) റിയാദ് അല്‍ഖര്‍ജ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ജോലി കഴിഞ്ഞു കമ്ബനി വാഹനത്തില്‍ താമസ സ്ഥലത്തത്തെി ഡ്രൈവര്‍ സീറ്റില്‍ നിന്ന് ഇറങ്ങുന്നതിനിടെ എതിരെ വന്ന ട്രെയിലര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഫയാസ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് ഒ.ഐ.സി.സി ജീവകാരുണ്യ കണ്‍വീനര്‍ സജാദ്ഖാന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെയും പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha