യുഎഇയില്‍ വ്യഭിചാരക്കുറ്റത്തിന് അറസ്റ്റിലായ മൂന്ന് യുവതികള്‍ക്ക് തടവ്

വ്യഭിചാരക്കുറ്റത്തിന് അറസ്റ്റിലായ മൂന്ന് ശ്രീലങ്കന്‍ പെണ്‍കുട്ടികള്‍ക്ക് യുഎഇയില്‍ ഓരോ വര്‍ഷം തടവു ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ഇവരെ രാജ്യത്തു നിന്നും നാടുകടത്തുന്നതിനും വിധിച്ചിട്ടുണ്ട്. ഉപയോക്താക്കളെന്ന മട്ടില്‍ ചെന്ന് യുവതികളെ പൊലീസ് വലയിലാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
ഹൃസ്വകാല സന്ദര്‍ശന വിസയ്‌ക്കെത്തിയാണ് യുവതികള്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നത്. കോടതി വിചാരണയ്ക്കിടെ യുവതികളില്‍ ഒരാള്‍ താന്‍ നൂറ് പുരുഷന്‍മാര്‍ക്കൊപ്പം കിടക്ക പങ്കുവച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. മറ്റൊരു യുവതി അറുപതു പുരുഷന്‍മാരോടൊപ്പം കിടക്ക പങ്കിട്ടെന്നു പറഞ്ഞപ്പോള്‍ മറ്റൊരു യുവതി തനിക്ക് ഓര്‍മയില്ലെന്ന് പറഞ്ഞു. ഉപയോക്താക്കളില്‍ നിന്ന് 2500 ദിര്‍ഹം വരെയാണ് ഈടാക്കിയിരുന്നതെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. ഷാര്‍ജയിലെ ഒരു ഹോട്ടലിലായിരുന്നു ഇടപാടുകള്‍ നടത്തിയിരുന്നത്.
വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കിടക്ക പങ്കിട്ട നൂറ് പുരുഷന്‍മാരെ കൂടി ജയിലിലടയ്ക്കണമെന്നതടക്കം നിരവധി കമന്റുകളിലൂടെയാണ് ആളുകള്‍ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha