അജ്മാനില്‍ പാര്‍ക്കിംഗ് കെട്ടിടത്തില്‍ നിന്നും കാര്‍ താഴേക്ക് പതിച്ച് 22കാരന്‍ മരിച്ചു

ബഹുനില പാര്‍ക്കിംഗ് കെട്ടിടത്തില്‍ നിന്നും കാര്‍ താഴേക്ക് വീണ് 22കാരനായ ആഫ്രിക്കന്‍ പൗരന്‍ മരിച്ചു. കെട്ടിടത്തിലെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ച കാര്‍ താഴേക്ക് പതിച്ചായിരുന്നു അപകടം.
ഡ്രൈവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഡ്യൂട്ടി ഓഫീസര്‍ നവാഫ് അത്വീഖിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിരുന്നു.
2015 ജനുവരിയില്‍ അബുദാബിയിലും സമാന അപകടം നടന്നിരുന്നു. യൂറോപ്യന്‍ വനിതയാണ് അന്നുണ്ടായ അപകടത്തില്‍ മരിച്ചത്.
https://www.facebook.com/Malayalivartha