സൗദി അറേബ്യയില്‍ സീബ്രാ ലൈനില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ പിഴ

സൗദി അറേബ്യയില്‍ സീബ്രാ ലൈനില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ പിഴ .സിഗ്‌നലുകളിലെ സീബ്രാ ലൈനുകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് സിഗ്‌നല്‍ കട്ട് ചെയ്യുന്നതിന് സമാനമായ നിയമ ലംഘനമായി കണക്കാക്കി െ്രെഡവര്‍മാര്‍ക്ക് പിഴ ചുമത്തുമെന്ന് ട്രാഫിക് ഡിപ്പാര്‍ട്ടുമെന്റ് അധികൃതര്‍ അറിയിച്ചു.
ആംബുലന്‍സ് ,അഗ്‌നി ശമന വാഹനങ്ങള്‍ അടക്കമുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ കടന്ന് പോകുന്നതിന് വഴിയൊരുക്കുന്നതിനുവേണ്ടി സിഗ്‌നലുകള്‍ മറികടക്കുന്നത് നിയമലംഘനമായി കണക്കാക്കില്ല .
െ്രെഡവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍ കൈകൊണ്ട് ഉപയോഗിക്കുന്നത് നിയമലംഘനമാണ് എന്നാല്‍ ഇയര്‍ ഫോണുകളും ,മൈക്കും ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിന് നിയമ ലംഘനത്തില്‍ പെടില്ല എന്നും ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























