ബഹ്‌റൈനില്‍ പത്രപ്രവര്‍ത്തകയെ രാജകുടുംബാംഗം വെടിവച്ചുകൊന്നു

ബഹ്‌റൈനില്‍ പത്രപ്രവര്‍ത്തകയെ രാജകുടുംബാംഗം വെടിവച്ചു കൊന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടിവി ചാനലിലെ സ്‌പോട്‌സ് ലേഖിക എമാന്‍ സലേഹി(28) ആണു കൊല്ലപ്പെട്ടത്.
ആക്രമണ കാരണം വ്യക്തമല്ല. സൈനിക ഉദ്യോഗസ്ഥന്‍ കൂടിയായ രാജകുടുംബാംഗമാണു വെടിവയ്പ് നടത്തിയയെന്നാണു റിപ്പോര്‍ട്ട്.
ആറു വയസുള്ള മകന്റെ മുന്നില്‍വച്ചായിരുന്നു ആക്രമണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ചു പ്രതികരിക്കാന്‍ ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല
https://www.facebook.com/Malayalivartha