ഷാര്‍ജ ബജറ്റ് പദ്ധതികള്‍ക്ക് തുടക്കമായി

ഷാര്‍ജ ബജറ്റ് പദ്ധതികള്‍ക്ക് തുടക്കമായി. അടിസ്ഥാന സൗകര്യ മേഖലയ്ക്ക് മുഖ്യപരിഗണന നല്‍കിയാണ് പദ്ധതി തുടക്കം കുറിച്ചത്. 2200 കോടി ദിര്‍ഹത്തിന്റെ വാര്‍ഷിക ബജറ്റില്‍ 30 ശതമാനവും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നീക്കിവയ്ക്കുന്നത് ഇതാദ്യമായാണ്.
എമിറേറ്റിന്റെ സമ്പദ്ഘടനയ്ക്ക് ഊര്‍ജ്ജമേകുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. റോഡുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വികസനത്തിന് കൂടുതല്‍ നിക്ഷേപം നടത്തും. സാമൂഹിക മേഖലയുമായി ബന്ധപ്പെട്ട് നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകും. അതുവഴി ജീവിതനിലവാരം ഉയര്‍ത്താന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടി. സാമ്പത്തിക മേഖലയില്‍ മുന്നേറ്റം നടത്താനായാണ് ബജറ്റിന്റെ 41 ശതമാനവും വകയിരുത്തിയിരിക്കുന്നത്. വിദ്യാഭ്യാസത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്.
സാമൂഹിക രംഗത്ത് നടപ്പാക്കേണ്ട കാര്യങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പൊതുസ്വകാര്യ മേഖലകളില്‍ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളൊരുക്കാന്‍ ബജറ്റില്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ക്കു കഴിയുമെന്ന് മനുഷ്യവിഭവശേഷി വിഭാഗം ചെയര്‍മാന്‍ ഡോ.താരിഖ് ബിന്‍ ഖാദിം പറഞ്ഞു.
https://www.facebook.com/Malayalivartha
























