വിദേശികളുടെ റിക്രൂട്ട്‌മെന്റിന് ഏര്‍പ്പെടുത്തിയ നിരോധനം ആറുമാസത്തേക്ക് കൂടി നീട്ടി

ഒമാന്‍ സ്വകാര്യമേഖലയിലെ കെട്ടിട നിര്‍മാണം, ഹൗസ് കീപ്പിങ് തുടങ്ങിയ ജോലികളിലേക്ക് വിദേശികളുടെ റിക്രൂട്ട്‌മെന്റിന് ഏര്‍പ്പെടുത്തിയ നിരോധനം ആറുമാസത്തേക്ക് കൂടി നീട്ടി. മെയ് 4 മുതല്‍ പുതുക്കിയ നിര്‍ദേശം നിലവില്‍വരും.
വിദേശികളുമായി യാത്രകള്‍ പതിവാക്കിയ വിമാനക്കമ്പനികളും രണ്ടാം നിരക്കാരായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കരാര്‍ കമ്പനികളുമാണ് ആശങ്കയുമായി രംഗത്തെത്തിയത്. ഒമാനില്‍നിന്ന് തൊഴിലാളികളെ അകത്തേക്കും പുറത്തേക്കും വിനിമയം നടത്തുന്ന വിമാനക്കമ്പനികളും നഷ്ടം നേരിടുമെന്ന ആശങ്കയിലാണ്.
മികവുകാണിക്കാത്ത വിദേശികളെ തിരിച്ചയയ്ക്കുന്ന കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാകണമെന്നും ഇവര്‍ പറയുന്നു. 2014 മാര്‍ച്ച് മുതല്‍ ഒമാനികളില്ലാതെ ഒരു സ്ഥാപനങ്ങളും ഇടപാട് നടത്തരുതെന്ന നിര്‍ദേശം ഒമാന്‍ നേരത്തേ പുറത്തുവിട്ടിരുന്നു.
രണ്ടാംകിട, മൂന്നാമത്തേതും നാലാമത്തേതുമായ വരികളിലുള്ള കമ്പനികള്‍ ജൂണ്‍ ഒന്നുമുതലും നിയമം പിന്തുടരണം. തൊഴില്‍വിപണിയിലെ രഹസ്യ അജന്‍ഡകള്‍ ഒഴിവാക്കി തൊഴില്‍വിപണിയെ സംഘടിപ്പിക്കുകയാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. നാട്ടുകാര്‍ക്ക് തൊഴില്‍ കിട്ടുന്ന രീതിയിലേക്ക് തൊഴിലവസരം സൃഷ്ടിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്. ഒമാനിലെ തൊഴില്‍നിയമം ലംഘിച്ചതിന്റെ പേരില്‍ ഈ മാസം ആദ്യ ആഴ്ചയില്‍ തന്നെ 651 വിദേശികള്‍ അറസ്റ്റിലാകുകയും നേരത്തേ പിടിക്കപ്പെട്ട 286 പേരെ രാജ്യത്തുനിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ ആറിനും ഏപ്രില്‍ 12-നും ഇടയില്‍ 638 വിദേശികള്‍ അറസ്റ്റിലായി.ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത് അല്‍ ഷര്‍ഖിയയില്‍ നിന്നാണ്. 319 പേര്‍. മസ്‌കറ്റില്‍ നിന്ന് 124 പേരെ പിടിച്ചു.
https://www.facebook.com/Malayalivartha