പ്‌ളസ്‌ടൂ, എന്‍ട്രന്‍സ് പരീക്ഷകള്‍ ഒന്നിച്ചായതിനാല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

ഗള്‍ഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ സിലബസനുസരിച്ചുളള പ്‌ളസ്‌ടൂ പരീക്ഷയും കേരള എന്‍ജീനീയറിങ് ആന്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയും ഒരേ ദിവസങ്ങളിലായതോടെ ഇത്തവണ എന്‍ട്രന്‍സ് പരീക്ഷക്കിരിക്കാന്‍ കഴിയില്ലെന്ന ആശങ്കയിലാണ് പ്രവാസി വിദ്യാര്‍ത്ഥികല്‍. ഏപ്രില്‍ ഒന്‍പത് മുതല്‍ പതിനേഴ്‌വരെയുളള തീയതികളിലാണ് നേരത്തെ സി.ബി.എസ്.ഇ പ്‌ളസ്‌ടൂ പരീക്ഷകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ച് ഇത് ഏപ്രില്‍ 19 മുതല്‍ 25 വരെയുളള തീയതികളിലേയ്‌ക്ക് മാറ്റുകയായിരുന്നു. ഇത്തവണ എന്‍ട്രസ് പരീക്ഷക്കായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ എന്‍ട്രോള്‍ ചെയ്‌തിട്ടുണ്ട്. ഇവര്‍ മിക്കവര്‍ക്കും എന്‍ട്രന്‍സ് പരീക്ഷക്കിരിക്കാന്‍ കഴിയില്ല. കേരളത്തില്‍ നടക്കുന്ന എന്‍ട്രസ് പരീക്ഷക്ക് നന്നേ ചുരുങ്ങിയത് തലേദിവസമെങ്കിലും കേരളത്തിലെത്തണം എന്നാല്‍ ഈ ദിവസങ്ങളില്‍ പ്‌ളസ്‌ടൂ പരീക്ഷ നടക്കുന്നതിനാല്‍ അത് സാധ്യമല്ല.
കേരള എന്‍ട്രന്‍സ് പരീക്ഷ പരിഗണിച്ച് പ്‌ളസ്‌ടൂ പരീക്ഷയില്‍ വീണ്ടും മാറ്റം വരുത്താന്‍ ഗള്‍ഫ് മേഖലയിലെ സ്‌കൂളധികൃതര്‍ സി.ബി.എസ്.ഇ ബോര്‍ഡിനെ സമീപിച്ചിരുന്നു. എന്നാല്‍ ഒരു സംസ്ഥാനത്തെ മാത്രം വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ തീയതി മാറ്റം പ്രായോഗികമല്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് എന്‍ട്രന്‍സ് തീയതിയില്‍ മാറ്റം വരുത്തിയാല്‍ തങ്ങളുടെ മക്കളുടെ ഉപരിപഠനത്തിന് ഒരു വര്‍ഷം നഷ്‌ടമാകുന്നത് തടയാമെന്നാണ് രക്ഷിതാക്കളുടെ നിലപാട്.
ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് ഒട്ടേറെ രക്ഷിതാക്കള്‍ തന്നെ ബന്ധപ്പെട്ടതായി നോര്‍ക്കയുടെ സൗദിയിലെ ജനറല്‍ കണ്‍സള്‍ട്ടന്റും സാമൂഹിക പ്രവര്‍ത്തകനുമായ ശിഹാബ് പറഞ്ഞു. എന്നാല്‍ രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും ആവശ്യമെന്ന നിലയില്‍ ഈ പ്രശ്‌നം ഉയര്‍ന്നുവന്നെങ്കില്‍ മാത്രമേ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകൂ എന്ന് ശിഹാബ് അഭിപ്രയപ്പെട്ടു.
https://www.facebook.com/Malayalivartha