മലയാളിയുടെ മൃതദേഹം ആരുമറിയാതെ രണ്ടു മാസമായി മോര്‍ച്ചറിയില്‍

മലയാളിയുടെ മൃതദേഹം ആരുമറിയാതെ രണ്ടു മാസമായി മോര്‍ച്ചറിയില്‍. തൃശൂര്‍ ചാവക്കാട് മണത്തല സൗത്ത് കാരായില്‍ ഹൗസില്‍ രവീന്ദ്രന്റെ മൃതദേഹമാണ് ഇന്നലെ സോഹാര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സാമൂഹിക പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്. അജ്ഞാത മൃതദേഹമെന്ന നിലയില്‍ രണ്ട് മാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ആരോ നാട്ടില്‍ വിളിച്ച് വിവരം പറഞ്ഞതനുസരിച്ച് സോഹാറിലെ സാമൂഹിക പ്രവര്‍ത്തകന്‍ വഴി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗാളികള്‍ കൂടുതലുളള പ്രദേശത്താണ് രവീന്ദ്രന്‍ താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ പ്രദേശത്തുളള മലയാളികള്‍ക്ക് ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. കാണാതായി ഇത്രയും കാലത്തിനുശേഷവും ആരും അറിയാതിരുന്നതും അതിനാലാണ്. ഫെബ്രുവരി 26 നാണ് രവീന്ദ്രന് താമസ സ്ഥലത്തു വച്ച് ഹൃദയാഘാതമുണ്ടായതെന്ന് ഒപ്പമുണ്ടായിരുന്ന ബംഗാളികള്‍ പറയുന്നു. ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ഒരു സ്വദേശി ഓടിച്ച വാഹനം വിളിച്ചു. വാഹനത്തില്‍ കയറ്റുമ്പോള്‍ രവീന്ദ്രന്‍ രക്തം ഛര്‍ദിച്ചു. ഇതുകണ്ട സ്വദേശി പ്രശ്‌നമാകാം എന്നതിനാല്‍ വാഹനത്തില്‍ കയറ്റിയില്ല. പിന്നീട് പോലിന്റെ ആംബുലന്‍സ് വന്നാണ് ആശുപത്രിയില്‍ കൊണ്ടു പോയത്. ആംബുലന്‍സില്‍ വച്ചു തന്നെ മരണം സ്ഥിരീകരിച്ചു. അവര്‍ അജ്ഞാത മൃതദേഹം എന്ന നിലയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ഏതെങ്കിലും സന്നദ്ധ സംഘടനയോ എംബസിയോ മുന്‍കൈയെടുത്ത് മുതദേഹം നാട്ടിലെത്തിക്കണമെന്ന് ഭാര്യ ഗീത അഭ്യര്‍ഥിച്ചു.
https://www.facebook.com/Malayalivartha