എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ചില സര്‍വീസുകള്‍ ഷാര്‍ജയിലേക്കു മാറ്റുന്നു

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ റണ്‍വേ അറ്റകുറ്റപ്പണികള്‍ കാരണം മെയ് ഒന്നു മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഏതാനും സര്‍വീസുകള്‍ ഷാര്‍ജയിലേക്കു മാറ്റും. മറ്റു ചില വിമാനക്കമ്പനികളുടെ സര്‍വീസുകളിലും മാറ്റമുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചില സര്‍വീസുകള്‍ ചില ദിവസങ്ങളില്‍ ദുബായില്‍ നിന്നും മറ്റു ദിവസങ്ങളില്‍ ഷാര്‍ജയില്‍ നിന്നുമായിരിക്കും. പുതിയ ഷെഡ്യൂള്‍ പ്രകാരം ഐഎക്‌സ് 384 ദുബായ് മംഗലാപുരം വിമാനം ഏപ്രില്‍ 30നും പിന്നീട് ജൂലൈ 21 മുതല്‍ ഒക്‌ടോബര്‍ 25 വരെയും എല്ലാ ദിവസവും വൈകിട്ട് അഞ്ചിനു പുറപ്പെട്ട് രാത്രി 10.15ന് എത്തും. ഐഎക്‌സ് 814 ദുബായ് മംഗലാപുരം ഈ കാലയളവില്‍ എല്ലാ ദിവസവും വൈകിട്ട് 11.30ന് പുറപ്പെട്ട് പുലര്‍ച്ചെ 4.45ന് മംഗലാപുരത്ത് എത്തും. ഐഎക്‌സ് 434 ദുബായ് കൊച്ചി വിമാനം ഈ കാലയളവില്‍ എല്ലാ ദിവസവും വൈകിട്ട് 4.20ന് പുറപ്പെട്ട് രാത്രി 9.55നാണ് എത്തുക. ഐഎക്‌സ് 540 ദുബായ് തിരുവനന്തപുരം ഈ കാലയളവില്‍ വ്യാഴം, ശനി ഒഴികെയുള്ള ദിവസങ്ങളില്‍ വൈകിട്ട് എട്ടിനു പുറപ്പെട്ട് പുലര്‍ച്ചെ 1.50ന് നായിരിക്കും എത്തിചേരുക. ഐഎക്‌സ് 192 ദുബായ് അമൃത്‌സര്‍ വിമാനം ഈ കാലയളവില്‍ എല്ലാ ദിവസവും രാത്രി 11.30ന് പുറപ്പെട്ട് പുലര്‍ച്ചെ 4.10ന് എത്തും. ഐഎക്‌സ് 196 ദുബായ്-ജയ്പൂര്‍ വിമാനം ഈ കാലയളവില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 9.30ന് പുറപ്പെട്ട് ഉച്ചയ്ക്കു 2.10ന് എത്തും. ഐഎക്‌സ് 212 ദുബായ-്പുണെ വിമാനം ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.30ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.10ന് എത്തും. ഐക്‌സ് 344 ദുബായ്-കോഴിക്കോട് വിമാനം ഏപ്രില്‍ 29, 30 ദിവസങ്ങളിലും പിന്നീട് ജൂലൈ 22 മുതല്‍ ഒക്‌ടോബര്‍ 25 വരെയും എല്ലാ ദിവസവും പുലര്‍ച്ചെ 4.25ന് പുറപ്പെട്ട് രാവിലെ 9.55ന് എത്തും. ഇക്കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ ഷെഡ്യൂള്‍ മാറ്റം മുന്‍കൂട്ടി അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha