ജിദ്ദ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ നാട്ടിലെത്തിയത് മൂന്ന് ദിവസം കഴിഞ്ഞ്

യന്ത്രത്തകരാര്‍മൂലം ജിദ്ദ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ എയര്‍ഇന്ത്യ വിമാനം വെള്ളിയാഴ്ച രാവിലെ കരിപ്പൂരിലെത്തി. ചൊവ്വാഴ്ച രാത്രി ജിദ്ദ കിങ്ഖാലിദ് അന്തര്‍ ദേശീയ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട വിമാനമാണ് വെള്ളിയാഴ്ച എത്തിയത്. ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെ 430 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബോര്‍ഡിങ് പാസ് എടുത്ത ശേഷമാണ് വിമാനം കേടായ വിവരം യാത്രക്കാരെ അറിയിച്ചത്.
സൗദിസമയം 12.15ന് ആണ് എ.ഐ 962 നമ്പര്‍ വിമാനം പുറപ്പെടേണ്ടിയിരുന്നത്. തകരാറായ വിവരം അറിയിച്ചെങ്കിലും ബോര്‍ഡിങ് പാസ് നല്‍കിയിട്ടുള്ളതിനാല്‍ യാത്രക്കാര്‍ക്ക് പുറത്ത് പോകാന്‍പോലും കഴിഞ്ഞില്ല. ബുധനാഴ്ച രാവിലെ ഒമ്പതിനാണ് പിന്നീട് ഇവരെ മാറ്റി ത്താമസിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ വീണ്ടും വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അധികൃതരുടെ പിടിപ്പുകേടിനെതിരെ ജിദ്ദ വിമാനത്താവളത്തില്‍ യാത്രക്കാര്‍ ബഹളംവെക്കുകയും കരിപ്പൂരില്‍ വിമാനത്തില്‍ നിന്നിറങ്ങാതെ പ്രതിഷേധിക്കുകയുംചെയ്തു. പ്രതിഷേധം പരിഗണിക്കാന്‍പോലും അധികൃതര്‍ തയ്യാറായില്ലെന്ന് യാത്രക്കാരനായ കാളികാവ് പള്ളിശ്ശേരിയിലെ ചോനാരി അബ്ദുല്‍ഹമീദ് പറഞ്ഞു.
https://www.facebook.com/Malayalivartha