ട്രാഫിക് നിയമം തെറ്റിക്കുന്നവര്‍ക്ക് പിഴയടയ്‌ക്കാതെ യു എ ഇ വിടാനാകില്ല

യു എ ഇയില്‍ ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി രാജ്യം വിടാനോ വിസ പുതുക്കാനോ സാധിക്കില്ല. ഫെഡറല്‍ ഗതാഗത വകുപ്പും രാജ്യത്തെ താമസ കുടിയേറ്റ വകുപ്പു കാര്യാലയങ്ങളും ഓണ്‍ലൈന്‍ വഴി ബന്ധിപ്പിച്ചതിനെ തുടര്‍ന്നാണിത്. ഗതാഗത നിയമലംഘനങ്ങളുടെ പേരിലുള്ള മുഴുവന്‍ തുകയും അടയ്‌ക്കാതെ വിദേശികളുടെ വിസ പുതുക്കില്ലെന്നാണ് യു എ ഇ അധികൃതരുടെ നിലപാട്. വിസ റദ്ദാക്കി രാജ്യം വിടുന്നവരും അതിന് മുമ്പ് ട്രാഫിക് പിഴ അടച്ചിരിക്കണം. നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുള്ള വിസാ മാറ്റപ്രക്രിയകള്‍ക്ക് മുമ്പ് ട്രാഫിക് പിഴ അടയ്‌ക്കേണ്ടി വരും. ട്രാഫിക് ഫയലുകള്‍ കുറ്റമറ്റതാക്കാതെ വിസ റദ്ദാക്കി രാജ്യം വിടാനും കഴിയില്ല. താമസ കുടിയേറ്റ വകുപ്പുമായി ഇടപാടു നടത്തുന്ന മുഴുവന്‍ സര്‍ക്കാര്‍ കാര്യാലയങ്ങളുമായും പുതിയ സംവിധാനം കൊണ്ടുവരും. ഇത് സാധ്യമായാല്‍ പിഴയടയ്‌ക്കല്‍ പ്രക്രിയകള്‍ അതിവേഗത്തിലാകും. ഈ നിയമം മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെ കാര്യത്തിലും കൊണ്ടുവരാനാണ് യു എ ഇയുടെ പദ്ധതി. ഗതാഗതവകുപ്പിനു പുറമേ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന് അടയ്‌ക്കാനുള്ള തുകയും ഇപ്രകാരം ഈടാക്കും.
https://www.facebook.com/Malayalivartha