ദോഹയില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ദോഹയില്‍ ട്രാഫിക് നിയമ ലംഘനങ്ങല്‍ വന്‍തോതില്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മാത്രം നടത്തിയ വാഹന പരിശോധനകള്‍ക്കിടെ ഒരു ലക്ഷത്തോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി പ്ലാനിംഗ് ആന്റ് സ്റ്റാറ്റിറ്റിക്‌സ് മന്ത്രാലയം പുറത്തു വിട്ടു.
വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴിലുളള വകുപ്പുകളുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ മാര്‍ച്ച് മാസത്തില്‍ മാത്രം കണ്ടെത്തിയ നിയമലംഘനങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. വാഹനമോടിക്കുന്നവരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന നിസാരമായ നിയമലംഘനങ്ങള്‍ പോലും ഗുരുതരമായ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ സീറ്റില്‍ കുട്ടികളെ ഇരുത്തുക, സീറ്റ് ബെല്‍റ്റ് ധിരക്കാതിരിക്കുക, വാഹനങ്ങളില്‍ നിന്നും അവശിഷ്‌ടങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുക, ഇന്റിക്കേറ്റര്‍ ഇടാതെ വാഹനങ്ങള്‍ മുറിച്ച് കടക്കുക, നിയമം ലംഘിച്ചു പാര്‍ക്ക് ചെയ്യുക തുടങ്ങിയ നിയലംഘനങ്ങള്‍ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.
അമിതവേഗത കാരണം 17966 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. റെഡ് സിഗ്‌നല്‍ പരിഗണിക്കാതെ വാഹനമോടിച്ഛവര്‍ 2598 ആണ്. രാജ്യത്തിന്റെ പ്രതിശീര്‍ഷ വരുമാനത്തില്‍ വലിയൊരു ഭാഗവും വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കേണ്ടി വരുന്നതായി ഈയിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.ഈ സാഹചര്യത്തില്‍ ഇപ്പോള്‍ പുറത്തു വന്ന കണക്കുകള്‍ അതീവ ഗൌരവത്തോടെയാണ്ആഭ്യന്തര മന്ത്രാലയം കാണുന്നത്. ജനസംഖ്യയില്‍ ഭൂരിപക്ഷം ഇന്ത്യക്കാരായത് കൊണ്ട് തന്നെ വാഹനമോടിക്കുന്നവര്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നിബന്ധനകളെ കുറിച്ചു വിവിധ ഇന്ത്യന്‍ ഭാഷകളിലുള്ള ബോധവല്കരണ പരിപാടികളും ട്രാഫിക് മന്ത്രാലയം നടത്തി വരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha