മിഅ്‌റാജ് ദിനം; യുഎഇയില്‍ മെയ് 25ന് പൊതു അവധി

യുഎഇയില്‍ മിഅ്‌റാജ് ദിനം പൊതു അവധിയായി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യമേഖലയിലെയും ജീവനക്കാര്‍ക്ക് മെയ് 25 ഞായറാഴ്ച മിഅ്‌റാജ് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലേബര്‍ ആന്റ് ഫെഡറല്‍ അതോറിറ്റി മന്ത്രാലയമാണ് മിഅ്‌റാജ് ദിനം പൊതു അവധിയായി പ്രഖ്യാപിച്ചത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വാനാരോഹണത്തെ അനുസ്മരിച്ചാണ് മുസ്ലീങ്ങള്‍ മിഅ്‌റാജ് ദിനം ആചരിക്കുന്നത്. ഇസ്ലാമിക കലണ്ടര്‍ പ്രകാരം മെയ് 26 നാണ് മിഅ്‌റാജ് ദിനം.
https://www.facebook.com/Malayalivartha