തീവ്രവാദക്കുറ്റം ചുമത്തി സൗദിയില്‍ നാലു തീവ്രവാദികളുടെ വധശിക്ഷ നടപ്പാക്കി

തീവ്രവാദക്കുറ്റം ചുമത്തി ജയിലിടച്ച നാലു തടവുകാരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് കുറ്റക്കാരായി കണ്ടെത്തിയവര്‍ക്കാണ് വധശിക്ഷ നല്‍കിയത്.
2011ന് ശേഷം കിഴക്കന്‍ പ്രവിശ്യയായ ക്വാതിഫില്‍ സുരക്ഷാ പരിശോധന സംഘത്തെയും തറുത് പോലീസ് സ്‌റ്റേഷനെയും ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നതായി സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവന കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ കുറ്റക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ സൗദി തയാറായില്ല.
ക്വാതിഫ് മേഖലയില്‍ പോലീസിനും സാധാരണക്കാര്‍ക്കും എതിരെ നടക്കുന്ന ഭൂരിഭാഗം ആക്രമണങ്ങളുടെ പിന്നിലും അക്രമാസക്തരായ ഷിയാ യുവാക്കളാണ്.
https://www.facebook.com/Malayalivartha


























