തൊഴിലുടമയ്ക്ക് ജീവനക്കാരനെ താഴെ പറയുന്ന കാരണങ്ങളാല്‍ പിരിച്ചുവിടാം

സേവനാനന്തര ഗ്രാറ്റുവിറ്റിയും നോട്ടിസും നല്‍കാതെ തൊഴിലുടമയ്ക്ക് ജീവനക്കാരനെ താഴെ പറയുന്ന കാരണങ്ങളാല്‍ പിരിച്ചുവിടാമെന്ന് തൊഴില്‍ നിയമത്തിലെ (2004ലെ 14-ാം നമ്പര്‍ നിയമം) 61-ാം വകുപ്പില്‍ പറയുന്നു.
1. തൊഴിലാളി പൗരത്വം തെറ്റായി നല്‍കിയാല്‍, അല്ലെങ്കില്‍ വ്യാജമായ തിരിച്ചറിയല്‍ രേഖകളോ, സര്‍ട്ടിഫിക്കറ്റുകളോ, മറ്റേതെങ്കിലും രേഖകളോ നല്‍കിയാല്‍.
2. തൊഴിലാളി തൊഴിലുടമയ്ക്കു കനത്ത സാമ്പത്തിക നഷ്ടം വരുത്തുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചെയ്താല്‍. ഈ കാര്യം അറിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ തൊഴിലുടമ തൊഴില്‍ വകുപ്പിനെ അറിയിച്ചിരിക്കേണ്ടതാണ്.
3. വാണിങ് ലെറ്റര്‍ നല്‍കിയ ശേഷവും തൊഴിലാളി ഒന്നിലധികം പ്രാവശ്യം കമ്പനിയുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷയെ ബാധിക്കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍. ഈ നിര്‍ദേശങ്ങളെല്ലാം എഴുതി ജോലി സ്ഥലത്ത് എല്ലാവരും കാണത്തക്ക വിധം പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവണം.
4. വാണിങ് ലെറ്റര്‍ നല്‍കിയ ശേഷവും തൊഴിലാളി ഒന്നിലധികം പ്രാവശ്യം തന്റെ തൊഴില്‍ കരാറിലെയോ, നിയമത്തിലെയോ പ്രധാന ചുമതലകളോ വ്യവസ്ഥകളോ ലംഘിച്ചാല്‍.
5. തൊഴിലാളി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സുപ്രധാന വിവരങ്ങള്‍/ രഹസ്യങ്ങള്‍ പുറത്തു പറഞ്ഞാല്‍.
6. ജോലി സമയത്ത് തൊഴിലാളി മദ്യപിച്ചതായോ, മയക്കു മരുന്ന് ഉപയോഗിച്ചതായോ കണ്ടെത്തിയാല്‍.
7. തൊഴിലുടമയെയോ മറ്റ് ഉദ്യോഗസ്ഥരെയോ ജോലി സമയത്തോ, അല്ലെങ്കില്‍ ജോലിയുമായി ബന്ധപ്പെട്ട കാരണത്താലോ ശാരീരികമായി ആക്രമിച്ചാല്‍.
8. വാണിങ് ലെറ്റര്‍ നല്‍കിയ ശേഷവും ജോലിയിലെ സഹപ്രവര്‍ത്തകര്‍ക്കു മേല്‍ ആക്രമണം തുടര്‍ന്നാല്‍.
9. തക്കതായ കാരണങ്ങള്‍ കൂടാതെ ഒരു തൊഴിലാളി തുടര്‍ച്ചയായി ഏഴു ദിവസമോ, അല്ലെങ്കില്‍ ഒരു വര്‍ഷത്തില്‍ 15 ദിവസമോ ജോലിയില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍.
10. അധാര്‍മികതയോ, സത്യസന്ധത ഇല്ലായ്മയോ ഉള്‍പ്പെടുന്ന ഒരു കുറ്റകൃത്യത്തിനു കോടതി തൊഴിലാളിക്കു ശിക്ഷ വിധിച്ചാല്‍.
https://www.facebook.com/Malayalivartha


























