രാജ്യത്തിൻറെ ഐക്യം നിലനിർത്താൻ പാർലമെന്റ് അംഗങ്ങളോട് ആഹ്വാനം ചെയ്‌ത് കുവൈറ്റ് അമീർ

രാജ്യത്തിന്റെ ഐക്യം നിലനിർത്താനുള്ള ഉത്തരവാദിത്തം നിറവേറ്റാൻ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് പാർലമെന്റ് അംഗങ്ങളോട് അഭ്യർഥിച്ചു. സ്പീക്കർ വിളിച്ചുചേർത്ത എംപിമാരുടെയും മന്ത്രിമാരുടെയും യോഗത്തിനു നൽകിയ പ്രസ്‌താവനയിലാണ് അമീറിന്റെ അഭ്യർഥനയെന്നു സ്പീക്കർ മർസൂഖ് അൽ ഗാനിം അറിയിച്ചു. അഞ്ച് മന്ത്രിമാരും 28 എംപിമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. മേഖലയിലെ നടന്നുകൊണ്ടിരിക്കുന്ന അസാധാരണവും ഗുരുതരവുമായ സാഹചര്യങ്ങളെക്കുറിച്ച് അമീർ എടുത്തുപറഞ്ഞു.
മേഖലയിലെ രാജ്യങ്ങളുമായി ബന്ധം വഷളാകത്തക്കവിധമുള്ള കുവൈത്തിന്റെ പ്രസ്‌താവനകളിൽനിന്നും പരാമർശങ്ങളിൽനിന്നും എംപിമാർ വിട്ടുനിൽക്കണമെന്നും പലകാര്യങ്ങളുംപൊതുജങ്ങളുമായി പങ്കുവയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അമീർ അഭ്യർഥിച്ചു. അമീറിന്റെ അഭ്യർഥന പൂർണമായും അംഗീകരിക്കുമെന്ന് എംപിമാർ ഉറപ്പുനൽകിയതായി സ്പീക്കർ പറഞ്ഞു. കുവൈത്ത് ജനത അനുഭവിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും മഹത്തരമാണെന്നു മർസൂഖ് അൽ ഗാനിം അഭിപ്രായപ്പെട്ടു.
എല്ലാ പ്രതിസന്ധികളിലുംരാഷ്ട്രത്തിനൊപ്പം ന്ന സമൂഹമാണ് കുവൈത്തിലേതെന്നും അദ്ദേഹം വ്യക്തമാക്കി. അബ്ദലി ചാരക്കേസ്, രാജ്യസുരക്ഷ, പൊതുനിധിയുമായി ബന്ധപ്പെട്ട കേസുകൾ തുടങ്ങി വിവിധ വിഷയങ്ങളും യോഗം ചർച്ച ചെയ്‌തു.
https://www.facebook.com/Malayalivartha


























