സൗദിയെ ഞെട്ടിച്ച് ഖത്തര്‍; യുദ്ധവിമാനങ്ങള്‍ താണുപറക്കുന്നു, കൂടെ തുര്‍ക്കി സൈന്യവും

ഗള്‍ഫ് പ്രതിസന്ധി തുടരുന്നതിനിടെ സൗദി അറേബ്യയെയും യുഎഇ -യെയും ചൊടിപ്പിക്കാന്‍ ഖത്തറിന്റെ പുതിയ നീക്കം. ഇതിന്റെ മുന്നോടിയായി ഖത്തര്‍ സൈനിക അഭ്യാസ പ്രകടനത്തിന് തുടക്കമിട്ടു. തങ്ങളുടെ സൈനിക ശക്തി തുറന്നുകാട്ടുകയാണ് ഇതിലൂടെ ഖത്തറിന്റെ ലക്ഷ്യം. മേഖലയില്‍ ശത്രുത വര്‍ധിച്ച പശ്ചാത്തലത്തില്‍ സൗദി സഖ്യത്തെ പ്രകോപിപ്പിക്കുന്നതാണ് ഈ ഖത്തറിന്റെ നടപടി.
ഖത്തറിന്റെയും തുര്‍ക്കിയുടെയും സൈനികരാണ് അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്.മുന്നൂറോളം തുര്‍ക്കി സൈനികരാണ് പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്. 30 സൈനിക വാഹനങ്ങളുമുണ്ട്. ഖത്തറിലെ തുര്‍ക്കി സൈനിക താവളത്തിലാണ് കരസേനയുടെ അഭ്യാസം.
നാവിക സേനകളുടെ അഭ്യാസം ഹമദ് തുറമുഖത്തും ദോഹ നേവല്‍ ബേസിലും ഖത്തറിന്റെ ജലാതിര്‍ത്തിയിലുമാണ്നടക്കുന്നത്. ഭീകരതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് സംയുക്ത പരിശീലനമെന്ന് ഖത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു.ഖത്തറും തുര്‍ക്കിയും നേരത്തെ ഒപ്പുവച്ച കരാര്‍ പ്രകാരമാണ് നടപടി.
ഇതിനായി കഴിഞ്ഞ ദിവസം തുര്‍ക്കിയുടെ യുദ്ധക്കപ്പല്‍ ദോഹയിലെ ഹമദ് തുറമുഖത്ത് എത്തിയിരുന്നു. നാവിക സേനയും വ്യോമ സേനയും അഭ്യാസ പ്രകടനത്തില്‍ പങ്കാളികളാണ്. 214 തുര്‍ക്കി നാവിക സേനാംഗങ്ങളാണ് കപ്പലില്‍ വന്നിട്ടുള്ളത്.
കര-നാവിക-വ്യോമ സേനകള്‍ അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ഏഴ്, എട്ട് തിയ്യതികളില്‍ ഇരുരാജ്യത്തിന്റെയും ഉന്നത കമാന്റര്‍മാര്‍ പ്രകടനം വീക്ഷിക്കാനെത്തും
സൗദി സഖ്യം ഖത്തറിനെതിരേ നടപടി സ്വീകരിച്ചത് ഏറെ വിവാദമായ പശ്ചാത്തലത്തിലാണ് സൈനിക അഭ്യാസം നടത്തുന്നത്. ഇത് ഖത്തര്‍ വിരുദ്ധ ചേരിയുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സൗദി സഖ്യം മുന്നോട്ട് വച്ച എല്ലാ നിര്‍ദേശങ്ങളും ഖത്തര്‍ തള്ളിയ പശ്ചാത്തലത്തിലാണ് അഭ്യാസ പ്രകടനം. സൗദി സൈന്യം അതിര്‍ത്തി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























