വിനോദസഞ്ചാരമേഖലയില്‍ ബഹ്‌റൈന്‍ കുതിക്കുന്നു

ബഹറിനിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന . ഈ വർഷം ആദ്യത്തെ ആറു മാസത്തിൽ 5.6 ദശലക്ഷം വിനോദസഞ്ചാരികൾ ബഹ്‌റനിലെത്തിയതായി ഇന്നലെ ബഹറിൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിട്ടി വിളിച്ചു വിളിച്ച ചേർത്ത വാർത്താസമ്മേളനത്തിൽ അതോറിട്ടി ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് ഖാലിദ് ബിൻ ബിൻ ഹുമൂദ് അൽ ഖലീഫ വ്യക്തമാക്കി.
കഴിഞ്ഞവർഷത്തേക്കാൾ 14 ശതമാനം വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത് . ഇതിന്റെ ഭാഗമായി ഹോട്ടൽ മേഖലയിലും ബിസിനസ്സിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. 72 ശതമാനം പേരും എത്തിയിട്ടുള്ളത് സൗദി കോസ്‌വേ വഴിയാണ്. ഇത്തവണ ഈദ് അൽ അദ്ഹ അവധി ദിനങ്ങളിൽ സൗദി ടൂറിസ്റ്റികൾ സന്ദർശിക്കാൻ ഇഷ്ട്ടപ്പെട്ട രാജ്യവും ബഹ്‌റൈൻ ആയിരുന്നു .
സൗദിയിൽ നിന്ന് മാത്രം കഴിഞ്ഞ ഈദ് അവധിദിനങ്ങളിൽ 2,76,000 ടൂറിസ്റ്റുകളാണ് ബഹറിൻ സന്ദർശിച്ചതെന്നു സൗദി ടൂറിസം ഇൻഫർമേഷൻ ആൻഡ് റിസർച് സെന്റര് ഈയിടെ വെളിപ്പെടുത്തിയിരുന്നു .തൊട്ടുപിറകേ യു.ഏ.ഇ.യും കുവൈറ്റുമുണ്ട്. യു.ഏ.ഇ.യിൽ നിന്ന് 1,28,800 ടൂറിസ്റ്റുകളും കുവൈറ്റിൽ നിന്ന് 1,25,800 പേരും ഈ അവധിദിനങ്ങളിൽ ബഹ്റനിലെത്തി. ക്രൂയിസ് ഷിപ്പുകളുടെ വരവ് മൂന്നു മാസത്തിനകം ബഹറിനിൽ ആരംഭിക്കും.
യു.എസ്, യു.കെ വിസയുള്ള ഇന്ത്യക്കാർക്ക് ബഹ്റനിൽ ഓൺ അറൈവൽ വിസ ലഭ്യമാക്കുമെന്ന് ബഹറിൻ ടൂറിസം ആൻഡ് എക്സിസിബിഷൻ അതോററ്ററി ഈയിടെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നും നിരവധി ഇന്ത്യക്കാരാണ് ബഹറൈനിലെത്തിയത്.ഈ സാഹചര്യത്തിലാണ് ഇവർക്ക് ബഹറിനിൽ ഓൺ അറൈവൽ വിസ ലഭ്യമാക്കാൻ തീരുമാനിച്ചത്. രാജ്യത്തെ വിദേശ നിക്ഷേപം വർധിപ്പിക്കാനും ഇത് സഹായകമാകും.
സർക്കാരിന്റെ വിദേശ നയങ്ങളും ബഹറിനിലെ വ്യവസായം തുടങ്ങാനുള്ള അനുകൂല അന്തരീക്ഷവും നിരവധി വിദേശീയരെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്.ഏറ്റവും കൂടുതൽ വിദേശികൾ താമസിക്കാൻ ഇഷ്ട്ടപെടുന്ന രാജ്യവും ബഹറിൻ ആണെന്ന് ഈ അടുത്തു നടത്തിയ സർവെയിൽ വ്യക്തമാക്കിയിരുന്നു . ഏറ്റവും കൂടുതൽ വിദേശികളായ എത്തുന്നവർ ഇന്ത്യക്കാരെന്നുള്ളതും ശ്രദ്ധേയമാണ്.
ബഹ്‌റിനിൽ മന്ദീഭവിച്ചുകിടന്നിരുന്ന ടൂറിസം മേഖലയെ ഉണർത്തേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി നിക്ഷേപകരെ ആകർഷിക്കാൻ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്നും അധികൃതർ അറിയിച്ചു. തലസ്ഥാനമായ മനാമയെ കേന്ദ്രീകരിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്. ക്രൂയിസ് ഷിപ്പ് സീസൺ ആരംഭിക്കുന്നതോടെ ഇവരെ സ്വാഗതം ചെയ്യത്തക്കരീതിയിലുള്ള പദ്ധതികളാണ് ഇവിടെ ആവിഷ്‌കരിക്കുന്നത്.
https://www.facebook.com/Malayalivartha


























