28 പുതിയ നഗരങ്ങളിലേക്ക് കൂടി സർവീസ് തുടങ്ങി ഖത്തർ എയര്‍വേയ്‌സ്

അടുത്തവര്‍ഷം അവസാനത്തിന് മുമ്പായി 28 പുതിയ നഗരങ്ങളിലേക്ക് കൂടി ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് തുടങ്ങുമെന്ന് അധികൃതര്‍.
സാന്‍ ഫ്രാന്‍സിസ്‌കോ, റിയോ ഡീ ജനീറോ,തായ്‌ലന്‍ഡിലെ ചിയാങ് മായ്, സാന്തിയാഗോ, ചിലി എന്നിവയും 28 നഗരങ്ങളില്‍ ഉള്‍പ്പെടുന്നു. ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചശേഷം വിപുലീകരണപദ്ധതികള്‍ ദ്രുതഗതിയില്‍ പുരോഗതിയിലാണെന്ന് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വിയറ്റ്‌നാം നഗരങ്ങളായ ദോ ചി മിന്‍ഹ്, ഹനോട് എന്നിവിടങ്ങളിലേക്കും തായ് വിനോദകേന്ദ്രമായ ക്രാബിയിലേക്കും അടുത്തിടെയാണ് സര്‍വീസ് തുടങ്ങിയിരുന്നു.
ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബെറ ,കൊളംബോ എന്നിവിടങ്ങളിലേക്കും പുതിയ സര്‍വീസ് അധികൃതര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
അയര്‍ലന്‍ഡിലെ ഡുബ്ലിനിലേക്കും ഫ്രാന്‍സിലെ നീസിലേക്കും അടുത്തിടെ സര്‍വീസ് തുടങ്ങിയിരുന്നു. പെറുഗ്വേ, ചെക്ക് റിപബ്ലിക്, ക്വീവ്, യുക്രൈന്‍ എന്നീ നഗരങ്ങളിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിച്ച് കിഴക്കന്‍ യൂറോപ്പില്‍ സാന്നിധ്യം വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. അടുത്തിടെയാണ് സ്‌കൈട്രാക്‌സിന്റെ ലോക എയര്‍ലൈന്‍ പുരസ്‌കാരം ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha


























