കറുത്ത ഹെന്നയും അംഗീകൃതമല്ലാത്ത ഉത്പന്നങ്ങളും ഉപയോഗിക്കുന്ന സലൂണുകൾക്ക് 2000 ദിര്‍ഹം പിഴ

അംഗീകൃതമല്ലാത്ത ഉത്പന്നങ്ങളും കറുത്ത ഹെന്നയും ഉപയോഗിക്കുന്ന എമിറേറ്റിലെ സലൂണുകള്‍ക്ക് 2000 ദിര്‍ഹം പിഴ ചുമത്തുമെന്ന് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി.
വീടുകളില്‍പ്പോയി സലൂണിലെ ജീവനക്കാര്‍ സേവനങ്ങള്‍ നല്‍കരുതെന്നും മുനിസിപ്പാലിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ശരീരത്തില്‍ പൊള്ളലും മറ്റു ത്വക്ക് രോഗങ്ങളും ഉണ്ടാക്കുന്ന കറുത്ത ഹെന്നയും സമാനമായ ഉത്പന്നങ്ങളുമാണ് വിലക്കിയിരിക്കുന്നത്.
സലൂണുകളില്‍ ഇത് സംബന്ധിച്ച് പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിയമാനുസൃതമല്ലാത്ത ഉത്പന്നങ്ങള്‍ കണ്ടെത്തിയാല്‍ ആദ്യം 2000 ദിര്‍ഹം പിഴ ലഭിക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ സലൂണ്‍ താത്കാലികമായി അടച്ചുപൂട്ടേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























