ഓടി മാറൂ... ഇന്നും അദ്ദേഹത്തിന്റെ നിലവിളി കാതില്‍ മുഴങ്ങുന്നു: ജാസിം ഈസ അല്‍ ബലൂഷിയെ ഓര്‍മ്മകളില്‍ അന്നത്തെ യാത്രക്കാര്‍; തീ വിഴുങ്ങാതെ തെന്നിമാറിയ ദുരന്തത്തിന് ഒരാണ്ട്

തിരുവനന്തപുരം–ദുബായ് എമിറേറ്റ്‌സ് വിമാന അപകടത്തിന് ഇന്ന് ഒരുവയസ്സ്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മൂന്നിന് പ്രാദേശികസമയം 12.45ന് ലാന്‍ഡിങ്ങിനിടെ ഇടിച്ചിറങ്ങിയ വിമാനം, യാത്രക്കാരെ രക്ഷപ്പെടുത്തി നിമിഷങ്ങള്‍ക്കകം ഉഗ്രശബ്ദത്തോടെ അഗ്‌നിഗോളമായി മാറുകയായിരുന്നു. വിമാനത്തിന്റെ അടുത്തുനിന്ന് അതിവേഗം ദൂരേക്ക് ഓടിമാറാന്‍ വിളിച്ചു പറഞ്ഞ് യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ജാസിം ഈസ അല്‍ ബലൂഷി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സ്വന്തം ജീവന്‍ വകവെക്കാതുള്ള പ്രവര്‍ത്തിയാണ് അന്ന് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. ജാസിം ഈസ അല്‍ ബലൂഷിയുടെ വിയോഗം രാജ്യത്തിന്റെയും യാത്രക്കാരുടെയും തീരാദുഃഖമായി ഇന്നും അവശേഷിക്കുന്നു.
ഇന്നും ദുരന്തത്തിന്റെ ഓര്‍മ്മയില്‍ തലസ്ഥാന നഗരവാസി
അന്ന് രാവിലെ തിരുവനന്തപുരത്ത് നിന്നും 10.19നാണ് വിമാനം യാത്ര തിരിച്ചത്. പ്രാദേശിക സമയം 12.50നാണ് ദുബായ് വിമാനത്താവളത്തില്‍ വിമാനം എത്തിയത്. ക്രഷ് ലാന്റിനു ശേഷമാണ് വിമാനത്തിന് തീ പിടിച്ചത്. വിമാനത്തില്‍ നിന്നും കടുത്ത പുകയുയരുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നു. തീപിടിച്ചതിനെ തുടര്‍ന്ന് വിമാനം ഇടിച്ചിറക്കുകയായിരുന്നു. 282 യാത്രക്കാരും 18 ജീവനക്കാരുമാണ് ഇകെ 521 വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള മലയാളികളായിരുന്നു. ഇടിച്ചിറങ്ങി പലതവണ ചാടി ആടിയുലഞ്ഞു കുതിച്ച വിമാനത്തിന്റെ മുന്‍ഭാഗത്തു തീ ആളിപ്പടരുകയായിരുന്നു. കനത്തപുക യാത്രക്കാരുടെ കാഴ്ച മറയ്ക്കുക കൂടി ചെയ്തു. വിമാന ജീവനക്കാരുടെ സഹായത്തോടെ യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എന്‍ജിന് തീപിടിക്കുകയായിരുന്നു. തീ വ്യാപകമാകുന്നതിനു മുമ്പ് എമര്‍ജെന്‍സി എക്‌സിറ്റിലൂടെ യാത്രക്കാര്‍ സുരക്ഷിതമായി രക്ഷപ്പെട്ടു.
എയര്‍ അറേബ്യയുടെ എല്ലാ വിമാനങ്ങളും ഷാര്‍ജയിലേക്കും മക്തൂമിലേക്കും വഴിതിരിച്ചുവിട്ടു. റണ്‍വേ താത്കാലികമായി അടച്ചു. അന്ന് പുലര്‍ച്ചെ 4.08 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനമാണിത്. 5 മിനിറ്റ് നേരം വൈകിയിരുന്നെങ്കില്‍ എല്ലാവരും ഒരുപിടിച്ചാരമായേനെ ദൈവത്തിന്റെ ഇടപെടല്‍ കൊണ്ടുമാത്രം രക്ഷപെട്ടു. അന്നത്തെ ഓര്‍മ്മകളില്‍ അദ്ദേഹം നെടുവീര്‍പ്പെട്ടു.
ഓട്ടത്തിനിടയില്‍ ഉഗ്രശബ്ദം കേട്ടു തിരിഞ്ഞുനോക്കിയവര്‍ കണ്ടതു തീഗോളമായി മാറിയ വിമാനമായിരുന്നു. ചുട്ടുപഴുത്തുകിടന്ന റണ്‍വേയിലേക്കു ചാടിയിറങ്ങിയ യാത്രക്കാരില്‍ പലര്‍ക്കും പൊള്ളലേല്‍ക്കുകയും കാലുളുക്കുകയും ചെയ്തിരുന്നു. ദുബായ് വിമാനത്താവള അധികൃതര്‍ വന്‍ സുരക്ഷാസംവിധാനമാണ് ഒരുക്കിയത്. യാത്രക്കാരെ സാന്ത്വനിപ്പിക്കുകയും അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തശേഷം നേരിട്ടു താമസകേന്ദ്രങ്ങളിലെത്തിക്കാന്‍ നടപടി സ്വീകരിച്ചു. എല്ലാ യാത്രക്കാര്‍ക്കും എമിറേറ്റ്‌സ് 7000 ഡോളര്‍ നഷ്ടപരിഹാരം നല്‍കി. തീപിടിത്തത്തില്‍ ബാഗേജ് നഷ്ടപ്പെട്ടതിന് 2000 ഡോളര്‍, മറ്റു വിഷമതകള്‍ക്ക് 5,000 ഡോളര്‍ എന്നിങ്ങനെയാണ് കണക്കാക്കിയത്.
അപകടത്തിന് മുമ്പ് ദുബായില്‍ നിന്നും തൂനിസിലേക്കും തൂനിസില്‍ നിന്നും മാള്‍ട്ടയിലെ ലുക്കയിലെക്കും ഈ വിമാനം പറന്നതാണ്. എന്നാല്‍ അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha


























