യെമൻ പൗരനെ കൊലപ്പെടുത്തി 110 കഷണങ്ങളാക്കി വെട്ടി നുറുക്കിയ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ദുരൂഹത നിറഞ്ഞ ജീവിതം ഇങ്ങനെ...

യെമൻ പൗരനായ കാമുകനെ വെട്ടിക്കൊലപ്പെടുത്തിയ നിമിഷ പ്രിയയ്ക്ക് നാടുമായും ബന്ധുക്കളുമായി വലിയ ബന്ധമുണ്ടായിരുന്നില്ലെന്ന് പോലീസ്. പാലക്കാട് സ്വദേശിനിയായ യുവതി യെമനിൽ യുവാവിനെ കൊലപ്പെടുത്തി ഒളിവിൽ പോയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പാലക്കാട് പോലീസും നിമിഷയെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.
യെമനിൽ നഴ്സായി ജോലി ചെയ്യുന്ന നിമിഷ പ്രിയയുടെ ജീവിതം ഏറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു. വർഷങ്ങളായി യെമനിൽ കഴിയുന്ന നിമിഷയ്ക്ക് വീടുമായോ നാടുമായോ ബന്ധുക്കളുമായോ യാതൊരു അടുപ്പവുമുണ്ടായിരുന്നില്ല. യെമൻ പൗരനായ യുവാവുമായുള്ള അടുപ്പം കാരണം ഭർത്താവ് ടോമിയും മകളും യെമനിൽ നിന്ന് തിരിച്ചെത്തി സ്വദേശമായ തൊടുപുഴയിലാണ് താമസം. യെമനിൽ യുവാവിനെ വെട്ടിനുറുക്കി 110 കഷണങ്ങളാക്കി മുങ്ങിയ നിമിഷയെക്കുറിച്ച് കേരള പോലീസും അന്വേഷിക്കുന്നുണ്ട്.

പാലക്കാട് കൊല്ലങ്കോട് തേക്കുംചിറ പൂങ്കായത്താണ് നിമിഷ പ്രിയയുടെ വീട്. മാവിൻത്തോപ്പിനുള്ളിൽ ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതിചെയ്യുന്ന വീട് ഇപ്പോൾ പൂട്ടിക്കിടക്കുകയാണ്. ഏറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു നിമിഷപ്രിയയുടെ ജീവിതം. നിമിഷ വീട്ടുകാരുമായോ ബന്ധുക്കളുമായോ അടുപ്പം പുലർത്തിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നഴ്സായിരുന്ന നിമിഷ പ്രിയ തൊടുപുഴ സ്വദേശിയായ ടോമിയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. 2011 ജൂൺ 12നായിരുന്നു ഇവരുടെ വിവാഹം.

വിവാഹശേഷം ഇരുവരും ഒന്നിച്ച് യെമനിലേക്ക് പോയി. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നിമിഷയും ഭർത്താവ് ടോമിയും മകളും നാട്ടിൽ വന്നത്. വർഷങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ ഇരുവരോടൊപ്പവും യെമൻ പൗരനായ യുവാവുമുണ്ടായിരുന്നു. നിമിഷയുടെ കൂടെ അന്നു നാട്ടിലെത്തിയ യെമൻ സ്വദേശിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. യെമനിലെ ക്ലിനിക്കിൽ കൂടെ ജോലി ചെയ്തിരുന്ന യെമൻ പൗരനായ യുവാവുമായി നിമിഷ അടുപ്പത്തിലായി. ഇതു പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഇതോടെ ടോമിയുമായുള്ള ദാമ്പത്യത്തിലും വിള്ളൽ വീണു.

നിമിഷ യെമൻ പൗരനുമായി ബന്ധത്തിലായതോടെ ഭർത്താവ് ടോമിയും മകളും നാട്ടിലേക്ക് തിരിച്ചു. ടോമിയും മകളും തൊടുപുഴയിലാണ് ഇപ്പോൾ താമസിക്കുന്നത്. ഭർത്താവും മകളും കേരളത്തിലേക്ക് മടങ്ങിയതോടെ കാമുകനായ യെമൻ പൗരനൊപ്പമാണ് നിമിഷ താമസിച്ചിരുന്നത്. ഈ യുവാവിനെയാണ് കഴിഞ്ഞദിവസം വെട്ടിക്കൊന്ന് 110 കഷണങ്ങളാക്കിയത്. വീട്ടിലെ വാട്ടർടാങ്കിൽ നിന്നുമാണ് യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























