ലോകത്തെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിടസമുച്ചയങ്ങളില്‍ ഒന്നായ ദുബായ് ടോര്‍ച്ച് ടവറില്‍ തീപിടിത്തം; ആളപായമില്ല

ലോകത്തെ ഏറ്റവും ഉയരം കൂടിയ പാര്‍പ്പിടസമുച്ചയങ്ങളില്‍ ഒന്നായ ദുബായിലെ ടോര്‍ച്ച് ടവറില്‍ തീപിടിത്തം. എന്നാല്‍ ആളപായമില്ല. കനത്ത പുകയില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായാണ് റിപ്പോര്‍ട്ട്.
രണ്ടു വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് ടോര്‍ച്ച് ടവറിന് തീപിടിക്കുന്നത്. തീപിടിത്തത്തില്‍ കെട്ടിടത്തിന്റെ പല ഭാഗങ്ങളും കത്തിച്ചാന്പലായി. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

നേരത്തെ, 2015 ഫെബ്രുവരിയിലുണ്ടായ തീപിടിത്തത്തില്‍ ടോര്‍ച്ച് ടവറിന് കേടുപാട് ഉണ്ടാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























