ഇനി വിസയില്ലാതെ ഖത്തറിലേക്ക് പറക്കാം!

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 80 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇനി ഖത്തറിലേക്ക് വരാന്‍ വിസ വേണ്ട. ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയവയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസയില്ലാതെ ഖത്തറില്‍ പ്രവേശിക്കാമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസക്ക് അപേക്ഷ നല്‍കുകയോ ഫീ അടക്കുകയോ വേണ്ടതില്ല. ഖത്തറിലേക്കുള്ള പ്രവേശനകവാടത്തില്‍ ചുരുങ്ങിയത് ആറു മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടും റിട്ടേണ്‍ ടിക്കറ്റും ഹാജരാക്കിയാല്‍ പ്രവേശനാനുമതി ലഭിക്കും. 33 രാജ്യങ്ങള്‍ക്ക് 90 ദിവസം വരെ ഖത്തറില്‍ തങ്ങാവുന്ന 180 ദിവസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുമതിയാണ് ലഭിക്കുക.
ഇന്ത്യയടക്കമുള്ള 47 രാജ്യക്കാര്‍ക്ക് 30 ദിവസം തങ്ങാനും പിന്നീട് 30 ദിവസം കൂടി നീട്ടാവുന്നതുമായ മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുമതിയാണ് കിട്ടുക.
80 രാജ്യങ്ങള്‍ക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവശേിക്കാന്‍ അനുമതി നല്‍കുന്നതിലൂടെ മേഖലയിലെ ഏറ്റവും തുറന്ന സമീപനമുള്ള രാജ്യമായി മാറുകയാണ് ഖത്തര്‍. ഞങ്ങളുടെ സാംസ്‌കാരിക പാരമ്പര്യവും ആതിഥ്യമര്യാദയും അനുഭവിക്കാന്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുകയാണ് ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസന്‍ അല്‍ ഇബ്രാഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























