ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി യുഎഇ

യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സില്ലാത്തവര്‍ വാഹനമോടിച്ചതു മൂലമുണ്ടായ അപകടങ്ങളില്‍ മരിച്ചത് 11 പേര്‍.ആറുമാസത്തിനിടെയുണ്ടായ അപകടങ്ങളിലാണ് ഇവര്‍ മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി. പരിഷ്‌ക്കരിച്ച ഫെഡറല്‍ ട്രാഫിക് നിയമത്തില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നിശ്ചയിച്ചത്.
ഒരു മാസം മുതല്‍ മൂന്നുമാസം വരെ തടവോ 5,000 ദിര്‍ഹം പിഴയോ അടയ്ക്കണം. ഗതാഗത വകുപ്പ് നിശ്ചയിച്ചതും ലൈസന്‍സില്‍ അടയാളപ്പെടുത്തിയതുമായ വാഹനങ്ങള്‍ ആയിരിക്കണം ഓടിക്കേണ്ടത്. ലഘു വാഹനങ്ങളുടെ ലൈസന്‍സുമായി ഭാരവാഹനം ഓടിക്കുന്നത് കണ്ടെത്തിയാലും ഇതേ ശിക്ഷയായിരിക്കും ലഭിക്കുക. നിര്‍മാണ മേഖലയ്ക്ക് ആവശ്യമായ മെക്കാനിക് വാഹനങ്ങള്‍ നിരത്തില്‍ ഇറക്കണമെങ്കില്‍ അതാത് ഗതാഗത വകുപ്പുകള്‍ നല്‍കിയ പ്രത്യേക പെര്‍മിറ്റുകള്‍ വാഹനമോടിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. ഇതില്‍ വീഴ്ച വരുത്തിയാലും തടവും പിഴയും ശിക്ഷ അനുഭവിക്കേണ്ടി വരും.
കൗമാരക്കാര്‍ രക്ഷിതാകളുടെയും ബന്ധുക്കളുടെയും വാഹനവുമായി റോഡില്‍ ഇറങ്ങുന്നത് ഗുരുതരമായ അപകടങ്ങള്‍ വരുത്തി വയ്ക്കുന്നതായി ആഭ്യന്തര വകുപ്പ് ഓര്‍മിപ്പിച്ചു. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനു വ്യവസ്ഥകള്‍ പുതിയതും പുതുക്കുന്നതുമായി െ്രെഡവിങ് ലൈസന്‍സുകള്‍ക്ക് അപേക്ഷിക്കാന്‍ വ്യവസ്ഥകള്‍ വയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു.

അപേക്ഷകന്റെ പ്രായപരിധി, ഡ്രൈവിങിനു പ്രയാസമുണ്ടാക്കുന്ന രോഗങ്ങളില്‍ നിന്നു മുക്തമാവുക, രാജ്യത്തെ ആരോഗ്യ മന്ത്രാലയ കാര്യാലയങ്ങളില്‍ നിന്നും ശാരീരിക ക്ഷമത തെളിയിക്കുന്ന സാക്ഷ്യപത്രം, ഗതാഗത വകുപ്പുകള്‍ വഴി നടത്തുന്ന പരിശീലനം എന്നിവയാണ് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനു ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവച്ച വ്യവസ്ഥകള്‍. സ്വദേശികളും ജിസിസി പൗരന്മാരുമല്ലാത്തവര്‍ കാലാവധിയുള്ള വിസ പതിച്ച പാസ്‌പോര്‍ട്ടും കാണിക്കണം.
ജോലിക്ക് തടസ്സമുണ്ടാക്കുന്ന രോഗങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയാല്‍ ഗതാഗത വകുപ്പ് ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ചു നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. പുതിയ ഫെഡറല്‍ ട്രാഫിക് നിയമം 85 അനുഛേദത്തിലാണ് ഇതുസംബന്ധിച്ചുള്ള വിവരണമുള്ളത്. ശാരീക പ്രയാസമുള്ളവര്‍ വാഹനം ഓടിക്കുന്നത് മൂലം കഴിഞ്ഞ കാലങ്ങളില്‍ നിരവധി വാഹന അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ട്രാഫിക് പരിഷ്‌ക്കരണത്തില്‍ െ്രെഡവിങ് ലൈസന്‍സിന് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രമേഹത്തിന്റെ ഏറ്റക്കുറച്ചില്‍ മൂലം ബോധക്ഷയം ഉണ്ടാവുക, ക്ഷീണം തുടങ്ങിയവ മൂലം അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട് . കാലാവധി കുറച്ചു സ്വദേശികള്‍ക്ക് പത്തുവര്‍ഷ കാലാവധിയുള്ള ഡ്രൈവിങ് ലൈസന്‍സ് നല്‍കുമെങ്കിലും പുതിയ നിയമപ്രകാരം വിദേശികള്‍ക്ക് 5 വര്‍ഷം കാലാവധിയുള്ള ലൈസന്‍സാണ് നല്‍കുക. ആദ്യ ഡ്രൈവിംഗ് ടെസ്റ്റ് വഴി കന്നിക്കാര്‍ക്ക് കിട്ടുന്നത് രണ്ടു വര്‍ഷം മാത്രം കാലാവധിയുള്ളതായിരിക്കും. വാഹനങ്ങള്‍ പെരുകുന്നു അപകടങ്ങള്‍ കുറയുന്നു. ആഭ്യന്തര മന്ത്രാലയ റിപ്പോര്‍ട്ട് പ്രകാരം യുഎഇയിലെതാമസക്കാരില്‍ 45ശതമാനത്തിനും െ്രെഡവിംഗ് ലൈസന്‍സ് ഉണ്ട്.

രാജ്യത്തെ ഗതാഗത കാര്യാലയങ്ങള്‍ ഇതിനകം 45ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിതരണം ചെയ്തതായാണ് കണക്ക്. മൊത്തം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ 34 ലക്ഷം വരും. വാഹനപെരുപ്പം കൂടുന്നുണ്ടെങ്കിലും മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വാഹനാപകടങ്ങള്‍ കുറഞ്ഞതായാണ് ആഭ്യന്തര മന്ത്രാലയ റിപ്പോര്‍ട്ട് .
https://www.facebook.com/Malayalivartha


























