അഞ്ച് മിനിട്ട് ലാഭം നോക്കി ഈ പാതയില്‍ കൂടി പോയാല്‍ കീശ കാലിയാകും

ഷാര്‍ജയില്‍ നിന്ന് അല്‍ ഇത്തിഹാദ് റോഡ് വഴി ദുബൈ ഭാഗത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക. ദുബൈയിലെ ആദ്യ പാലത്തിന് മുമ്പ് ഒരു റോഡ് മംസാര്‍ ഭാഗത്തേക്ക് പോകുന്നുണ്ട്. ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്ക് വരുമ്പോള്‍ ആദ്യത്തെ സാലിക് ഗേറ്റ് കഴിഞ്ഞ് കിട്ടുന്ന സര്‍വീസ് റോഡില്‍ നിന്ന് വലത് വശത്തേക്ക് പോകുന്ന റോഡ്.
ഇത് കൈറോ റോഡിലേക്കാണ് ചെന്ന് കയറുന്നത്. എന്നാല്‍ ഇത്തിഹാദ് റോഡില്‍ നിന്ന് ഈ വലത് വശത്തേക്ക് കയറാന്‍ നിയമപരമായ അനുവാദമുള്ളത് പൊതുമേഖല വാഹനങ്ങള്‍ക്ക് മാത്രമാണ്. സ്വകാര്യ വാഹനങ്ങള്‍ ഈ പാതയിലൂടെ പോയാല്‍ 600 ദിര്‍ഹമാണ് പിഴ. ഇതുസംബന്ധിച്ച് വലിയ അക്ഷരത്തില്‍ ബോര്‍ഡ് എഴുതി വെച്ചിട്ടുണ്ടെങ്കിലും നിരന്തരമായി യാത്രക്കാര്‍ ഈ റോഡ് ഉപയോഗിക്കുകയും പിഴയുടെ പിടിയിലാവുകയും ചെയ്യുന്നു.
മംസാര്‍ ഭാഗത്തെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി ഏറെ കാലം അടച്ചിട്ട റോഡാണിത്. പിന്നിടാണ് പൊതുമേഖല വാഹനങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയാണ് ദുബൈ ഗതാഗത വിഭാഗം തുറന്നത്. തുറന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും ഇതിനെ കുറിച്ച് യാത്രക്കാര്‍ക്ക് അറിയില്ല. ഈ വഴിയിലേക്ക് കടക്കുന്ന വാഹനങ്ങളെ കൈയോടെ പിടികൂടാന്‍ രണ്ട് അതീവ ജാഗ്രതയുള്ള റഡാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇനി നിങ്ങള്‍ക്ക് പിഴയുടെ പിടിയില്‍പ്പെടാതെ ഇത്തിഹാദ് റോഡില്‍ നിന്ന് കൈറോ റോഡിലേക്ക് കയറണമെന്നുണ്ടെങ്കില്‍ പൊതുമേഖല വാഹനങ്ങളുടെ പാത കഴിഞ്ഞ് മുന്നോട്ട് പോയി പാലത്തിന് മുകളിലേക്ക് കയറി താഴെ ഇറങ്ങി വീണ്ടും മുകളിലേക്ക് കയറി നേരെ പോയാല്‍ മതി. അഞ്ച് മിനുട്ട് ലാഭം നോക്കി പൊതുമേഖല റോഡ് ഉപയോഗിച്ചാല്‍ ഏകദേശം 12,000 ഇന്ത്യന്‍ രൂപ പോയി കിട്ടും.
https://www.facebook.com/Malayalivartha


























