ഇന്ത്യക്കാരനായ പ്രവാസി ഇനി കോടീശ്വരന്‍, മലയാളിക്ക് ബി.എം.ഡബ്ല്യൂ ബൈക്കും

ദുബായ് ഡ്യൂട്ടി ഫ്രീ മില്ല്യേനിയം നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ പ്രവാസിക്ക് ഒന്നാം സമ്മാനം. ബ്രോണ്‍വിന്‍സ് എസ് മുന്‍സ് എന്ന ഇന്ത്യക്കാരനാണ് 10 ലക്ഷം ഡോളര്‍ ഏകദേശം 6.4 കോടി ഇന്ത്യന്‍ രൂപ സമ്മാനമായി ലഭിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനമായ ഇന്നലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന നറുക്കെടുപ്പില്‍ ഇദ്ദേഹം എടുത്ത 3484 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടു വന്നത്.
ഒമാനില്‍ താമസിക്കുന്ന മലയാളിയായ സഹീര്‍ എ ആശാരിക്കണ്ടിക്ക് ബി.എം.ഡബ്ല്യു എസ് 1000 ആര്‍ മോട്ടോര്‍ ബൈക്ക് സ്വാതന്ത്ര്യദിനത്തില്‍ സമ്മാനമായി ലഭിച്ചു . 35കാരനായ ഇദ്ദേഹം ദുബയ് വിമാനത്താവളത്തില്‍ നിന്ന് എടുത്ത 952 നമ്പര്‍ ടിക്കറ്റിലായിരുന്നു ഇത്. ഇവര്‍ക്ക് പുറമെ ജപ്പാന്‍ സ്വദേശി ടൊമൊയുകി കവാനയ്ക്കും കോടികള്‍ സമ്മാനമായി ലഭിച്ചു. ഈ സമ്മാനത്തിന് അര്‍ഹനാകുന്ന ആദ്യ ജപ്പാന്‍കാരാനാണ് ഇയാള്‍.
https://www.facebook.com/Malayalivartha


























