വീണ്ടും കൈ പൊള്ളും: പ്രവാസികളുടെ ഓണത്തിനും ബക്രീദിനും വിലയിട്ട് വിമാനക്കമ്പനികള്‍

നാട്ടിലെത്തി ഓണവും ബക്രീദും ആഘോഷിച്ച് തിരികെ ഗള്‍ഫിലേക്ക് മടങ്ങുവാനൊരുങ്ങുന്ന പ്രവാസികള്‍ക്ക് വിലയിട്ട് വിമാനക്കമ്പനികള്‍. ടിക്കറ്റ് ചാര്‍ജ്ജില്‍ ആറിരട്ടി വരെയാണ് വിമാനക്കമ്പനികള്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. അതായത് ഗള്‍ഫിലേക്ക് പറക്കുന്നതിന് മുപ്പതിനായിരം മുതല്‍ ഒരുലക്ഷം വരെ മുടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിമാനക്കമ്പനികളുടെ ഇടപെടലില്‍ ആശങ്കയിലാണ് ജനങ്ങള്‍. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയടക്കം ഇടപെട്ടിട്ടും കാര്യമുണ്ടായില്ലെന്നാണ് പ്രവാസികളുടെ ആരോപണം. നേരത്തെ ഓണക്കാലത്ത് പ്രവാസികള്‍ക്ക് നാട്ടിലേക്ക് എത്തുന്നതിനും തിരിച്ച് പോകുന്നതിനും കൂടുതല്‍ വിമാനസര്‍വീസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രി കത്തയച്ചിരുന്നു.
യാത്രക്കാരില്‍ 15,000ത്തോളം പേരുടെ വര്‍ദ്ധനവുണ്ടായാല്‍ നിരക്കുവര്‍ധനവ് നിയന്ത്രിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടലുള്ളത്.
നിലവിലെ നിരക്ക് പ്രകാരം കോഴിക്കോട് നിന്നും ദോഹയിലേക്ക് പോകുന്നതിനുള്ള കുറഞ്ഞ നിരക്ക് 33,000 രൂപയും കൂടിയ നിരക്ക് 91,000 രൂപയുമാണ്. കൊച്ചി ദോഹയ്ക്ക് 40,000 മുതല്‍ ഒരു ലക്ഷത്തോളമാണ് വരുന്നത്. ഏറ്റവും കുറഞ്ഞനിരക്കുള്ള കൊച്ചി ദുബായ് യാത്രക്ക് 26000 മുതല്‍ 48000 വരെ ചിലവാക്കേണ്ടി വരും. ഈ മാസം 28ന് ശേഷം എയര്‍ അറേബ്യ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്
https://www.facebook.com/Malayalivartha


























