14 വയസ്സിൽ മണവാളൻ ആയി !! ഒന്നര വർഷം കഴിഞ്ഞപ്പോൾ അച്ഛൻ; ഏറ്റവും പ്രായം കുറഞ്ഞ സൗദി മണവാളനും കുഞ്ഞും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു...

സൗദി അറേബിയയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികൾക്ക് മകൻ പിറന്നു- ഒരു കുട്ടി ഉണ്ടാവുന്നത് ഒരു അനുഗ്രഹം തന്നെ ആണ്. എത്രയോ ആളുകൾ കുട്ടികൾ ഉണ്ടാവാത്തതിന്റെ വിഷമം പേറി ജീവിക്കുന്നു. അത് കൊണ്ട് തന്നെ ഒരു കുഞ്ഞുണ്ടാവുമ്പോൾ സന്തോഷിക്കുന്നത് സർവ സാധാരണം ആണ് .എന്നാൽ സൗദി അറേബിയയിലെ അൽ അൽഖൈസി പിതാവായതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗം ആയിരിക്കുകയാണ് .കാരണം മറ്റൊന്നുമല്ല.
സൗദി അറേബിയയിലെ തബൂക്ക് പ്രവിശ്യയിലുള്ള അലി പതിനാലാം വയസിലാണ് വിവാഹിതനായത് .വിവാഹം കഴിഞ്ഞു ഒന്നര വർഷത്തിന് ശേഷം അച്ഛൻ ആയതിന്റെ ആഹ്ലാദം പങ്കു വെക്കുകയാണ് സ്കൂൾ വിദ്യാർത്ഥി ആയ അലി .സൗദി അറേബിയയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികൾ ആണ് ഇവർ .
ഏറെ കോലാഹലങ്ങൾ സൃഷ്‌ടിച്ച ഒരു വിവാഹം താനെ ആയിരുന്നു ഇവരുടേത് .പ്രായം തന്നെ ആയിരുന്നു വിഷയം. മണവാളന് 14 വയസും മണവാട്ടിക് 13 വയസും മാത്രമായിരുന്നു വിവാഹം കഴിക്കുമ്പോൾ ഉള്ള പ്രായം. ബന്ധുവിനെ തന്നെ ആണ് അലി അൽഖൈസി വിവാഹം ചെയ്തത്. പിതാവായി മാറിയ അലി സെക്കണ്ടറി ഒന്നാം ക്ലാസ് വിദ്യാർത്ഥി ആണ്. തബൂക്ക് മിലിട്ടറി ആശുപത്രിയിൽ വെച്ചാണ് അലിയുടെ ഭാര്യ സുഖപ്രസവത്തിൽ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. മുഹമ്മദ് എന്നാണു കുഞ്ഞിനു പേരിട്ടത്. അലിക്കൊപ്പം പിതാവ് മുഹമ്മദ് അൽഖൈസിയും ആഹ്ലാദം പങ്കിട്ടു മുന്നോട്ട് വന്നിട്ടുണ്ട്.

.അലി അൽഖൈസിയുടെ വിവാഹം പ്രമാണിച്ചു ഒരാഴ്ചത്തെ പ്രേത്യേക ലീവ് ആയിരുന്നു ഹെഡ് മാസ്റ്റർ നൽകിയിരുന്നത്. ആ കാല അളവിലുളള പരീക്ഷകൾ മാറ്റി വെക്കുകയും ചെയ്തിരുന്നു. അധ്യാപകരും സ്‌കൂൾ സഹപാഠികളും എല്ലാവരും തന്നെ വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിവാഹ വാർത്തകൾക്കെതിരെ രൂക്ഷ വിമർശങ്ങൾ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് .

ശൈശവ വിവാഹം കുറ്റകരം ആയി കണക്കാക്കുന്നവർ ആണ് വിമർശിക്കുന്നത്. ജീവിതം എന്താണെന്ന് പോലും അറിവില്ലാത്ത കുട്ടിത്വം മാറാത്ത പ്രായത്തിൽ ചെയ്യേണ്ടതല്ല വിവാഹം. വിവാഹം,കുടുംബ ജീവിതം എല്ലാം ഭാരിച്ച ഉത്തരവാദിത്വങ്ങൾ ആണ്. അത് ഏറ്റെടുക്കാൻ ഉള്ള പക്വത ഉണ്ടാവണം വിവാഹം കഴിക്കുന്നവർക്ക് .

https://www.facebook.com/Malayalivartha

























